വഖഫ് അധിനിവേശം പ്രതിരോധിക്കും: കെ. സുരേന്ദ്രന്‍

വഖഫ് ബോര്‍ഡ് ജനങ്ങളുടെ സ്വത്തിലും ആരാധനാലയങ്ങളിലും അധിനിവേശത്തിന് ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച്‌ ബിജെപി ചെറുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.

സുരേന്ദ്രന്‍. നാള്‍ക്കുനാള്‍ വഖഫ് ബോര്‍ഡ് പുതിയ പുതിയ സ്ഥലങ്ങില്‍ അവകാശവാദമുന്നയിക്കുകയാണ്. ഇത് ഇനിയും തുടരാന്‍ അനുവദിക്കില്ല. എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അദ്ദേഹം വ്യക്തമാക്കി.

കെ. മുരളീധരനെ ചതിച്ചാണ് കോണ്‍ഗ്രസ് വടകരയില്‍ നിന്നും തൃശൂരിലെത്തിച്ചത്. അവിടെ അദ്ദേഹത്തിനെ തോല്‍പ്പിച്ചു. അവസാനം മുരളീധരന്റെ അമ്മയെ അവഹേളിച്ച നേതാവിന് പാലക്കാട് സീറ്റും കൊടുത്തു. സിഎഎ കാലത്ത് ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്ക് ചികിത്സ നല്‍കില്ലെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷ സ്ഥാനാര്‍ഥി ഇപ്പോള്‍ ചന്ദനക്കുറിയും തൊട്ട് അമ്ബലങ്ങള്‍ കയറിയിറങ്ങുകയാണ്. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. 13 വര്‍ഷം കൊണ്ട് ഒരു വികസനവും ചെയ്യാത്ത ഷാഫി പറമ്ബില്‍ ഇപ്പോള്‍ വര്‍ഗീയത ഉയര്‍ത്തി വോട്ട് തേടുകയാണ്. തികഞ്ഞ വിഭാഗീയത കാണിച്ച ജനപ്രതിനിധിയാണ് ഷാഫി പറമ്ബില്‍. ഇടതുപക്ഷവും യുഡിഎഫും എല്ലാ കാലത്തും പാലക്കാട്ടുകാരെ പറ്റിക്കാമെന്ന് കരുതരുതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *