തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയതിന് പി വി അന്‍വറിനെതിരേ പരാതി നല്‍കാന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫഌയിങ് സ്‌ക്വോഡ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എം സി വിവേക് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാര്‍ത്താസമ്മേളനം നടത്തരുതെന്ന് നോട്ടീസ് നല്‍കിയിട്ടും നിര്‍ദേശം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. ഇന്നലെ ചേലക്കരയിലെ ഹോട്ടലില്‍ നാടകീയ രംഗങ്ങളായിരുന്നു അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ അരങ്ങേറിയത്. നിശബ്ദ പ്രചാരണത്തിനിടെ വാര്‍ത്താസമ്മേളനം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി എത്തിയ ഉദ്യോഗസ്ഥനെ അന്‍വര്‍ തിരിച്ചയക്കുകയായിരുന്നു. ചട്ടം ലംഘിച്ചതിന് അന്‍വറിന് നോട്ടിസ് നല്‍കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.