മൂക്കിന്റെ ഒരു ഭാഗം എപ്പോഴും അടഞ്ഞിരിക്കുന്നു; കാരണം ഇതാണ്

മൂക്കിന്റെ രണ്ട് ദ്വാരങ്ങളിലൂടെയും കൃത്യമായി ശ്വാസമെടുക്കാന്‍ സാധിക്കാതെ വരുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

മൂക്കിന്റെ രണ്ട് ദ്വാരങ്ങളിലൂടെയും ശ്വാസമെടുക്കാനും പുറത്തേക്ക് വിടാനും കഴിയാത്ത ഒരു സാഹചര്യമാണ് ഇത്.

മൂക്കിലേക്കുള്ളതും മൂക്കില്‍ നിന്ന് പുറത്തേക്ക് ഉള്ളതുമായ കാറ്റിന്റെ പ്രവാഹം ബാലന്‍സ് ചെയ്യാന്‍ സാധിക്കാതെ വരുമ്ബോള്‍ മൂക്കിന്റെ ഒരു ദ്വാരം തടസപ്പെടുന്നു. എല്ലാ നാല് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെയുള്ള ഇടവേളകളില്‍ തടസം തോന്നുന്ന മൂക്കിന്റെ ദ്വാരം അങ്ങോട്ടും ഇങ്ങോട്ടും മാറിയേക്കാം.

വായുവിന്റെ ഒഴുക്ക് നിയന്ത്രിക്കാനും കണങ്ങളെ ശുദ്ധീകരിക്കാനുമായി മൂക്കിനുള്ളില്‍ ചെറിയ രക്തക്കുഴലുകള്‍ ഉണ്ട്. ടര്‍ബിനേറ്റുകള്‍ എന്നറിയപ്പെടുന്ന ഈ രക്തക്കുഴലുകള്‍ ഓരോ ദ്വാരത്തിനുള്ളിലും മാറിമാറി വീര്‍ക്കുകയും ചുരുങ്ങുകയും ചെയ്യും. ഉദാഹരണത്തിനു വലത് നാസാരന്ധ്രത്തില്‍ രക്തയോട്ടം വര്‍ധിക്കുമ്ബോള്‍ ഇടത് നാസാരന്ധ്രം ശ്വസനത്തിനായി തുറക്കുന്നു. നിങ്ങളുടെ നാസാരന്ധ്രങ്ങളെ വേര്‍തിരിക്കുന്ന മധ്യഭാഗത്തെ തരുണാസ്ഥിയില്‍ വളവ് ഉണ്ടെങ്കിലും നിങ്ങള്‍ക്ക് ഒരു മൂക്ക് എപ്പോഴും അടഞ്ഞിരിക്കുന്നതായി തോന്നും.

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് രൂക്ഷമായി തുടരുകയാണെങ്കില്‍ വൈദ്യസഹായം തേടണം. അലര്‍ജിയുള്ളവരിലും മൂക്കിന്റെ ഒരു ഭാഗം അടഞ്ഞിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *