ടിറാനയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രാമധ്യേ യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് വിമാനത്തിന് എമർജൻസി ലാൻഡിങ്ങ് നടത്തി.
ലണ്ടൻ സ്റ്റാൻസ്റ്റെഡിലെ എയർപോർട്ടിലാണ് വിമാനം ഇറക്കിയത്.
ലാൻഡ് ചെയ്ത ഉടനെ സ്ഥലത്ത് പൊലീസും, പാരാമെഡിക്കല്‍ ടീമും,എമർജൻസി ക്രൂവും എത്തിയിരുന്നു. അല്‍ബേനിയയിലെ നിന്ന് വൈകിട്ട് 5.55ന് ടേക്ക് ഓഫ് ചെയ്ത വിമാനം രത്രി എട്ടോടെയാണ് തിരിച്ചിറക്കിയത്.
വിമാനത്തില്‍വെച്ച് ഇയാള്‍ക്ക് ശാരീരികാസ്വസ്ഥത നേരിട്ടപ്പോള്‍ തന്നെ വിമാനം ലാൻഡ് ചെയ്തിരുന്നു. മെഡിക്കല്‍ സംഘങ്ങള്‍ സിപിആറടക്കം പരീക്ഷിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.