ട്രെൻ്റ് അലക്സാണ്ടര്‍-അര്‍നോള്‍ഡ് റയല്‍ മാഡ്രിഡിനെതിരെ തിരിച്ചുവരും

ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ മല്‍സരത്തില്‍ പരിക്ക് മൂലം കളിയുടെ മദ്ധ്യേ പിച്ചില്‍ നിന്നും കയറിയിരുന്നു.എന്നാല്‍ റയല്‍ മാഡ്രിഡുമായും മാഞ്ചസ്റ്റർ സിറ്റിയുമായും ലിവർപൂളിൻ്റെ വരാനിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് ട്രെൻ്റ് അലക്സാണ്ടർ-അർനോള്‍ഡ് ഇതോടെ കളിക്കും എന്നു ഉറപ്പായി.സ്‌കാനുകള്‍ പ്രകാരം, അദ്ദേഹത്തിന് കുറഞ്ഞ ഗ്രേഡ് ഹാംസ്ട്രിംഗ് പരിക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഉറപ്പ് വന്നു.എന്തായാലും അദ്ദേഹത്തിനെ മാനേജര്‍ സ്ലോട്ട് നേരത്തെ തന്നെ പിന്‍വലിച്ചത് വലിയ ആപത്ത് ഒഴിവാക്കി.

അതിനാല്‍, 26-കാരൻ ഏകദേശം രണ്ടാഴ്ചത്തേക്ക് മാത്രമേ പുറത്തിരിക്കൂ എന്ന് പ്രതീക്ഷിക്കുന്നു.നവംബർ 24 ന് സതാംപ്ടണില്‍ നടക്കുന്ന ലിവർപൂളിൻ്റെ അടുത്ത മത്സരത്തില്‍ തന്നെ അദ്ദേഹം തിരിച്ച്‌ എത്തും എന്നു പ്രതീക്ഷിക്കപ്പെടുന്നു.നവംബർ 27 ന് ആൻഫീല്‍ഡില്‍ യൂറോപ്യൻ ചാമ്ബ്യന്മാരായ മാഡ്രിഡുമായി ഏറ്റുമുട്ടുന്ന ആർനെ സ്ലോട്ടിൻ്റെ ടീമിന് ഇത് വലിയ ഉത്തേജനമാണ്.അത് കഴിഞ്ഞാല്‍ പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാര്‍ ആയ സിറ്റിയെയും അവര്‍ക്ക് നേരിടാന്‍ ഉണ്ട്.ലിവര്‍പൂളിന് വേണ്ടി താരത്തിനു കളിയ്ക്കാന്‍ കഴിയും എങ്കിലും റിപ്പബ്ലിക് ഓഫ് അയർലൻഡിനും ഗ്രീസിനുമെതിരായ ഇംഗ്ലണ്ടിൻ്റെ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങള്‍ അലക്സാണ്ടർ-അർനോള്‍ഡിന് നഷ്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *