ലോകകപ്പ് യോഗ്യത: ഇനി കടുത്ത പോരാട്ടം

ലോകകപ്പ് യോഗ്യതക്ക് കടുത്ത മത്സരത്തിന് ഒരുങ്ങി കുവൈത്ത്. യോഗ്യത റൗണ്ട് മൂന്നാം ഘട്ടത്തിലെ ആദ്യ റൗണ്ടിലെ അവസാന മത്സരത്തില്‍ കുവൈത്ത് വ്യാഴാഴ്ച ദക്ഷിണ കൊറിയയെ നേരിടും.

ജാബിർ അല്‍ അഹമദ് ഇന്റർനാഷനല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം.

ശക്തരായ ദക്ഷിണ കൊറിയയെ നേരിടാൻ കുവൈത്ത് കഠിന പരിശീലനത്തിലാണ്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തില്‍ എതിരാളികളെ പിടിച്ചുകെട്ടാം എന്ന പ്രതീക്ഷയിലാണ് കുവൈത്ത്.

നാലു കളികളില്‍ മൂന്നു വിജയവും ഒരു സമനിലയുമായി നിലവില്‍ ഗ്രൂപ് ബിയില്‍ പത്ത് പോയന്‍റുമായി ദക്ഷിണ കൊറിയയാണ് ഒന്നാമത്. ഏഴ് പോയന്‍റ് വീതമുള്ള ജോർഡനും ഇറാഖും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഒമാൻ നാലാമതും കുവൈത്ത് അഞ്ചാമതുമാണ്. രണ്ട് പോയന്‍റുമായി ഫലസ്തീൻ ആറാമതാണ്.

വ്യാഴാഴ്ചയോടെ ഗ്രൂപ്പിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂർത്തിയാകും. തുടർന്ന് ഗ്രൂപ്പിലെ ടീമുകള്‍ വീണ്ടും പരസ്പരം ഏറ്റുമുട്ടും. ഈ മാസം 19ന് ജോർഡനാണ് കുവൈത്തിന്റെ അടുത്ത എതിരാളി. ജാബിർ സ്റ്റേഡിയത്തില്‍ രാത്രി 9.15നാണ് മത്സരം. ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനക്കാർ ലോകകപ്പിന് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനക്കാർ യോഗ്യത മത്സരത്തിന്റെ നാലാം റൗണ്ടില്‍ പ്രവേശിക്കും. ഇതിനാല്‍ വരും മത്സരങ്ങള്‍ എല്ലാ ടീമുകള്‍ക്കും നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *