ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിലെ ചെറുതുരുത്തി വള്ളത്തോള്‍നഗറില്‍ കാറില്‍ കടത്തുകയായിരുന്ന 25 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടികൂടി.
കൊളപ്പുള്ളി സ്വദേശി ജയനില്‍നിന്നാണ് പണം പിടിച്ചെടുത്തത്. ഈ പണത്തിന് മതിയായ രേഖകളില്ലെന്ന് ആദായനികുതി വകുപ്പ് സൂചിപ്പിച്ചു.
പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ഇലക്ഷൻ സ്ക്വാഡും ആദായനികുതി വകുപ്പും പരിശോധന നടത്തിവരികയാണ്. തൃശൂർ ജില്ലയുടെ അതിർത്തി പ്രദേശമാണു ചെറുതുരുത്തി.Dailyhunt