പെണ്‍സുഹൃത്തിനെ പഠനത്തിനായി വിദേശത്തേക്ക് അയച്ച അച്ഛന് നേരെ വെടിയുതിർത്ത് യുവാവ്. തെലങ്കാനയിലാണ് സംഭവം.പെണ്‍സുഹൃത്ത് വിദേശത്തേക്ക് പോയതോടെ തങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിന്റെ ആക്രമണം.
ഹൈദരാബാദിലാണ് ഈ സംഭവം ഉണ്ടായത്. ഞായറാഴ്ച യുവതിയുടെ വീട്ടിലെത്തിയ 25കാരനാണ് യുവതിയുടെ അച്ഛന് നേരെ വെടിയുതിർത്തത്. കാർ പാർക്ക് ചെയ്യുമ്ബോഴാണ് യുവാവ് വെടിയുർത്തിർത്തത്.
ആക്രമണത്തില്‍ 57കാരന്റെ കണ്ണിന് ഗുരുതര പരുക്ക് പറ്റിയിട്ടുണ്ട്. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
യുവതിയുമായി താൻ പ്രണയത്തില്‍ ആയിരുന്നുവെന്ന് യുവാവ് പറഞ്ഞതായി പരിക്ക് പറ്റിയ യുവതിയുടെ അച്ഛൻ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഇക്കാര്യത്തെ ചൊല്ലി തങ്ങള്‍ അടുത്തിടെ വാക്കുതർക്കത്തില്‍ ഏർപ്പെട്ടതായും ഇയാള്‍ പരാതിയില്‍ പറയുന്നുണ്ട്.സംഭവത്തിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമക്കേസ് അടക്കം പൊലീസ് ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് തുടരന്വേഷണം നടത്തി വരികയാണ്.