പി പി ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷനില്‍ ഹാജരായി

എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷനില്‍ ഹാജരായി.

ജാമ്യ വ്യവസ്ഥ പ്രകാരമാണ് ദിവ്യ പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. രാവിലെ 10.30നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ എസ് എച്ച്‌ ഒ ശ്രീജിത്ത് കോടേരിയുടെ മുന്‍പില്‍ ഹാജരായി ഒപ്പിട്ടത്. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതല്‍ 11 വരെയുള്ള സമയത്തിനുള്ളില്‍ സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് ജാമ്യം അനുവദിക്കവെ കോടതി ഉപാധി വെച്ചിരുന്നു. ഇത് പ്രകാരമാണ ദിവ്യ എത്തിയത്.

അര മണിക്കൂറോളം സമയം സ്റ്റേഷനുള്ളില്‍ ചിലവഴിച്ച ദിവ്യ പുറത്തിറങ്ങയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും ഒന്നും പറയാതെ വാഹനത്തില്‍ മടങ്ങുകയായിരുന്നു. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, അഭിഭാഷകര്‍, പ്രദേശിക നേതാക്കള്‍ എന്നിവര്‍ ദിവ്യയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *