നഗരത്തില്‍ ഒറ്റദിവസം അഞ്ചുമണിക്കൂറിനിടെ ഗതാഗത നിയമലംഘനത്തിന് ട്രാഫിക് പൊലീസ് 1757 കേസുകള്‍ രജിസ്റ്റർ ചെയ്ത് 88.60 ലക്ഷം രൂപ പിഴ ഈടാക്കി.
വെള്ളിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ നടത്തിയ പ്രത്യേക പരിശോധന വിവരമാണ് പൊലീസ് പുറത്തുവിട്ടത്. തെറ്റായ ദിശയില്‍ വാഹനമോടിച്ചതിനാണ് കൂടുതല്‍പേരും പിടിയിലായത്. ഇത്തരത്തില്‍ 730 കേസുകളും, ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനമോടിച്ചതിന് 718 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.