ചിറ്റമൃത്; അത്ഭുത ഗുണങ്ങളുള്ള ഈ ഔഷധ സസ്യത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം.

പരമ്ബരാഗത ഇന്ത്യൻ വൈദ്യശാസ്ത്രത്തില്‍ വർഷങ്ങളായി ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് ചിറ്റമൃത്. അമൃതിന്റെ ഗുണങ്ങളോടു കൂടിയ ഒരു വള്ളിച്ചെടിയാണിത്.

ആരോഗ്യപരമായ ഗുണങ്ങള്‍ തന്നെയാണ് മരണമില്ലാത്തവന്‍ എന്ന് അര്‍ത്ഥം നല്‍കുന്ന ഈ ചെടി നല്‍കുന്നത്. വെറുതെ മരത്തിനു മുകളില്‍ ഈ തണ്ടുകള്‍ ഇട്ടാല്‍ പോലും വേരു വളര്‍ന്ന് പടര്‍ന്നു പിടിക്കും. ഈ ചെടിക്ക് വെറ്റിലയുമായി രൂപവുമായി ഏറെ സാമ്യവും ഉണ്ട്. ഇതിന് കയ്പ് രസമാണ് ഉള്ളത്. വള്ളികളില്‍ ഇലകളായി പടർന്ന് പന്തലിക്കുകയാണ് ചെയ്യുന്നത്.

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ ഔഷധ സസ്യം സഹായിക്കുന്നു. ചർമ്മത്തിലെ പാടുകള്‍, ചുളിവുകള്‍, ചർമ്മം തൂങ്ങല്‍ എന്നിവ കുറയ്ക്കാനും കറുത്ത പാടുകള്‍, മുഖക്കുരു എന്നിവയ്‌ക്കെതിരെ പോരാടാനും ചിറ്റമൃത് സഹായിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ആൻറി ഓക്‌സിഡന്റ് ഗുണങ്ങളാല്‍ സമ്ബന്നമാണ് ഈ ഔഷധ സസ്യം. പലതരം ചർമ്മരോഗങ്ങളില്‍ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ചിറ്റമൃത് ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുഖചർമ്മത്തെ തിളക്കമുള്ളതാക്കാനും ചിറ്റമൃത് സഹായിക്കുന്നു. കുഷ്ഠരോഗം, എക്സിമ, ഡെർമറ്റൈറ്റിസ് തുടങ്ങിയ ഗുരുതരമായ ചർമ്മരോഗങ്ങളെ ചികിത്സിക്കാൻ ചിറ്റമൃത് ഉപയോഗിക്കുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്താനും ചിറ്റമൃത് സഹായിക്കുന്നു.

ശരീരത്തില്‍ ചൂടു കുറയ്ക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഇത്. അമൃതാരിഷ്ടത്തില്‍ ആയുര്‍വേദ മരുന്നായി ഉപയോഗിയ്ക്കുന്ന ഒരു ചേരുവ ചിറ്റമൃതാണ്. പല അസുഖങ്ങള്‍ക്കും ഇവ ഒരു മറുമരുന്ന് കൂടിയാണ്. ചിറ്റമൃത് എന്ന് പറയുന്നത് ദഹന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ദഹന പ്രശ്നങ്ങള്‍ തടയാന്‍ ഇതിന്റെ നീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് സഹായിക്കുന്നു. എന്നാല്‍ മലബന്ധം അകറ്റാന്‍ ഇതില്‍ നെല്ലിക്കയോ ശര്‍ക്കരയോ ചേര്‍ത്തു കഴിയ്ക്കുന്നത് സഹായിക്കും.

ചിറ്റമൃത് നിത്യേനെ കഴിക്കുന്നത് പ്രമേഹം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവർ ഇത് ചതച്ച്‌ രാത്രി വെള്ളത്തിലിട്ടു വച്ച്‌ രാവിലെ ഈ വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിക്കാവുന്നതാണ്. 10 മില്ലി വീതം രാവിലെ വെറുംവയറ്റില്‍ അമൃതിന്റെ നീര്, നെല്ലിക്കാ നീര്, മഞ്ഞള്‍പ്പൊടി എന്നിവ തുല്യ അളവില്‍ എടുത്ത് കഴിയ്ക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ശരീരത്തിന് പ്രതിരോധശേഷി നല്കാൻ ഇവ സഹിയ്ക്കുന്നു. അലര്‍ജി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള വർക്കും അതോടൊപ്പം തന്നെ ടോണ്‍സിലൈറ്റിസ്, ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും, ആസ്തമ പ്രശ്നങ്ങളുളളവര്‍ക്കും ഇത് മികച്ച ഒരു പ്രധിവിധി കൂടിയാണ്. വാത സംബന്ധമായ രോഗങ്ങളെ ചിറ്റമൃത് കഴിക്കുന്നതിലൂടെ തടയുന്നുവാത സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ളവർ . ഇതിന്റെ തണ്ടു പാലില്‍ ചേര്‍ത്തു തിളപ്പിച്ച്‌ ഈ പാല്‍ കുടിയ്ക്കുന്നത് നല്ലൊരു പ്രതിവിധിയാണ്.

പൊടിയായോ, കഷായമായോ, ജ്യൂസായോ വിവിധ രീതികളില്‍ ചിറ്റമൃത് ഉപയോഗിക്കാം. ഇപ്പോള്‍ ഇത് പൊടിയായും കാപ്സ്യൂളുകളായും വാങ്ങാൻ സാധിക്കും. ചർമ്മപ്രശ്നങ്ങള്‍ക്കുള്ള പേസ്റ്റായും ചിറ്റമൃത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *