പള്ളിമുകളിലെ കള്ളുഷാപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാക്കള്‍ പിടിയില്‍. പള്ളിമുകള്‍ സ്വദേശി രാഹുല്‍ രാജൻ (21), പിണർമുണ്ട സ്വദേശി റസാഖ് എന്നിവരാണ് അമ്ബലമേട് പോലീസ് പിടിയിലായത്.
17 കുപ്പി കള്ളും മൊബൈല്‍ ഫോണും ഗ്യാസ് സ്റ്റൗവും ഗ്യാസ് സിലിൻഡറും ആണ് മോഷണം നടത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. അമ്ബലമേട് എസ്.ഐ. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.