റയല്‍ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി തൻ്റെ ടീമിൻ്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിക്കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നുവെന്നും പ്രതീക്ഷ നല്‍കുന്ന ഫലങ്ങള്‍ ഉടന്‍ തന്നെ ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു.രണ്ട് വേദനാജനകമായ ഹോം തോല്‍വികളുടെ പതനത്തില്‍ ആണ് നിലവില്‍ റയല്‍ മാഡ്രിഡ്.അഞ്ചാം സ്ഥാനത്തുള്ള ഒസാസുനയ്‌ക്കെതിരെ ആണ് അടുത്ത റയല്‍ മാഡ്രിഡിന്‍റെ മല്‍സരം.അതിനു മുന്നേ നടന്ന മാധ്യമ അഭിമുഖത്തില്‍ ആണ് അന്‍സലോട്ടി ഇങ്ങനെ പറഞ്ഞത്.
‘ഞങ്ങളുടെ പഴയ സിസ്റ്റം ഏറെ കാലം മികച്ചത് ആയിരുന്നു.അതിനാല്‍ തന്നെ പെട്ടെന്നു തന്നെ ഒരു പുതിയ സിസ്റ്റം കൊണ്ട് വരുക എന്നത് അല്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആയിരുന്നു.എന്നാല്‍ എനിക്കു ടീമില്‍ എന്തു മാറ്റം വരുത്തണം എന്നു മനസിലായി.അത് ഉടന്‍ തന്നെ പിച്ചില്‍ ഞങ്ങള്‍ നടത്തി എടുക്കും.ഉടന്‍ തന്നെ ഫലം ലഭിക്കുവാന്‍ ഞങ്ങള്‍ പിച്ചില്‍ എല്ലാം നല്കും.’അന്‍സലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.താരങ്ങളോട് ടീമിനെ മുന്‍ നിര്‍ത്തി കളിക്കാവാനും അത് പോലെ തന്നെ ത്യാഗങ്ങള്‍ സഹിക്കുവാനും അന്‍സലോട്ടി പറഞ്ഞു.