സംസ്ഥാന എക്‌സൈസ് കലാ കായിക മേള നവംബര്‍ 30, ഡിസംബര്‍ 1, 2 തീയതികളില്‍ മലപ്പുറത്ത് നടക്കും. കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് ഗ്രൗണ്ടിലും വിവിധ വേദികളിലുമായാണ് മേള നടക്കുക.
പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗം എക്‌സൈസ് അഡീഷണല്‍ കമീഷണര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല ജോയന്റ് എക്‌സൈസ് കമീഷണര്‍ കെ.എസ് ഷാജി, ജോയന്റ് എക്‌സൈസ് കമീഷണര്‍ പ്രദീപ്, എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മോഹന്‍, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സജു കുമാര്‍, ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ കമ്മിറ്റി ചെയര്‍മാനായി മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമീഷണറുടെ ചുമതലയുള്ള കെ.പി മോഹനനെയും ജനറല്‍ കണ്‍വീനറായി കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സന്തോഷ്‌കുമാറിനെയും തെരഞ്ഞെടുത്തു. മേളയുടെ നടത്തിപ്പിനായി വിവിധ ഉപകമ്മിറ്റികള്‍ രൂപീകരിച്ചു.
*ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏർപ്പെടുത്തി*
വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളില്‍ നവംബർ 11 ന് വൈകീട്ട് 6 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിവസമായ നവംബർ 23 നും സർക്കാർ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
*ഡി.എല്‍.എഡ് സ്‌പോട്ട് അഡ്മിഷന്‍*
മലപ്പുറം ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഡി.എല്‍.എഡ് ഉര്‍ദു ബാച്ചില്‍ ഒഴിവുള്ള ഏഴ് സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 12ന് രാവിലെ 10ന് നടക്കും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.