നഗരത്തില്‍ സ്വകാര്യ സ്കൂളിനുനേരെ ബോംബ് ഭീഷണി. ഉച്ചയോടെ സെന്റ് മാർക്സ് റോഡിലെ ബിഷപ് കോട്ടണ്‍ സ്കൂളിലാണ് ഭീഷണിയുണ്ടായത്.
സ്കൂള്‍ പരിസരത്ത് സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഇ-മെയില്‍.
ഇതേത്തുടർന്ന് മാനേജ്മെന്റ് പൊലീസില്‍ വിവരമറിയിച്ചു. വിദ്യാർഥികളെ കാമ്ബസില്‍ നിന്ന് ഒഴിപ്പിച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വെങ്കിട്ടരമണ എന്നയാളുടെ പേരിലാണ് ഇ-മെയിലുകള്‍ അയച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.