മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ എംപി താമരശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിനെ സന്ദര്‍ശിച്ചു.
രൂപതാ ആസ്ഥാനത്തെത്തിയ പ്രകാശ് ജാവദേക്കറിനെ ബിഷപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഇഎസ്എ വിഷയത്തില്‍ കരട് വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭാ വക്താവ് ഡോ. ചാക്കോ കാളാംപറമ്ബില് പ്രകാശ് ജാവദേക്കര്‍ക്ക് നിവേദനം നല്കി.
വിജ്ഞാപനം പുറത്തിറക്കി ആവശ്യത്തിലേറെ സമയം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി നിര്‍ദേശങ്ങള്‍ നല്‍കാതെ അവഗണിക്കുകയാണെന്ന് ജാവദേക്കര്‍ പറഞ്ഞു.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടുമെന്നും അറിയിച്ചു. മുനമ്ബത്ത് വഖഫ് നിയമത്തിന്റെ പേരില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍, ഇഎസ്എ, ഇഎഫ്എല്‍ വിഷയങ്ങളില്‍ കേന്ദ്ര കരട് വിജ്ഞാപനത്തില്‍ ഇടപെടുന്നതില്‍ കാലതാമസം വരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ സമീപനം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി.
ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് സംസ്ഥാന സമിതി അംഗം ഗിരീഷ് തേവള്ളി, ഉത്തര മേഖല സെക്രട്ടറി എന്‍.പി. രാമദാസ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്, സംസ്ഥാന കൗണ്‍സില്‍ അംഗം ഷാന്‍കട്ടിപ്പാറ, മണ്ഡലം പ്രസിഡന്റ് ഷാന്‍ കരിഞ്ചോല, വത്സന് മേടോത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
കോടഞ്ചേരി ഫെറോന ചര്‍ച്ച് വികാരി ഫാദര്‍ കുര്യാക്കോസ് ഐകുളമ്ബില്, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാദര്‍ റോയി തേക്കും കാട്ടില്‍, തോട്ടുമുക്കം സെന്റ്തോമസ് ഫെറോന ചര്‍ച്ച് വികാരി ഫാദര്‍ ബെന്നി കാരക്കാട് എന്നിവരെയും സന്ദര്‍ശിച്ചു. ബിജെപിയില്‍ പുതുതായി ചേര്‍ന്ന കൂടത്തായി സ്വദേശി ജോസ് തുരുത്തി മറ്റത്തിനും കുടുംബത്തിനും പ്രകാശ് ജാവദേക്കര്‍ വീട്ടിലെത്തി ഓണ്‍ലൈന്‍ അംഗത്വം നല്കി. ഇരുവരെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു