സിബിഎസ്‌ഇ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പാലക്കാട് അഹല്യ ക്യാമ്ബസിലെ അഹല്യ പബ്ലിക് സ്‌കൂളില്‍ കൊടിയേറി.
നടി വിന്‍സി അലോഷ്യസ് മുഖ്യാതിഥിയായി.ഷാഫി പറമ്ബില്‍ എംപി ഉദ്ഘാടനം ചെയ്തു.
സഹോദയ കോംപ്ലക്സ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. സിജാന്‍ പോള്‍ ഉണ്ണുകല്ലേല്‍, വര്‍ക്കിങ് പ്രസിഡന്റ് ബെന്നി ജോര്‍ജ്, സിഎംഐ കേരള സഹോദയ കോംപ്ലക്സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജോജി പോള്‍, ഡയാന യാക്കോബ്, പാലക്കാട് സഹോദയ കോംപ്ലക്സ് പ്രസിഡന്റ് ഷാജി കെ. തയ്യില്‍, ശ്രീയ ഗോപാല്‍, ഷിബു, കെ.പി. സുബൈര്‍, കോണ്‍ഫെഡറേഷന്‍ ട്രഷറര്‍ ഡോ. ദിനേശ് ബാബു, അഹല്യ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലത പ്രകാശ് സംസാരിച്ചു.
സംസ്ഥാനത്തെ 750 സ്‌കൂളുകളില്‍ നിന്നായി എണ്ണായിരത്തിലേറെ പ്രതിഭകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. കലോത്സവം 10ന് സമാപിക്കും. ആദ്യദിന മത്സരം സമാപിക്കുമ്ബോള്‍ 100 പോയിന്റുമായി തൃശ്ശൂര്‍ സഹോദയ ആണ് മുന്നില്‍. 96 പോയിന്റോടെ കൊച്ചി രണ്ടണ്ടാമതും 86 പോയിന്റോടെ മലബാര്‍ മൂന്നാമതുമെത്തി. സ്‌കൂളുകളില്‍ 25 പോയിന്റോടെ കൊച്ചി തേവയ്‌ക്കല്‍ വിദ്യോദയ സ്‌കൂളാണ് മുന്നില്‍.