സിപിഎമ്മിന്റെ തരംതാഴ്‌ത്തല്‍ നടപടിയില്‍ അതൃപ്തി അറിയിച്ച് കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.
ജയിലില്‍ കിടക്കുമ്ബോള്‍ നടപടി വേണ്ടിയിരുന്നില്ലെന്ന് ദിവ്യ, നേതാക്കളെ ഫോണ്‍ വിളിച്ച് പറഞ്ഞു. ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്കാണ് ദിവ്യയെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം തരംതാഴ്‌ത്തിയത്.
നവീൻ ബാബു മരണപ്പെട്ട് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യക്കെതിരെ തരംതാഴ്‌ത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാൻ പാർട്ടി തയ്യാറായില്ലെന്നാണ് ദിവ്യയുടെ വാദം. പാർട്ടിയുടെ യശസ്സിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിവ്യയെ തെരഞ്ഞെടുത്ത പദവികളില്‍ നിന്നെല്ലാം ഒഴിവാക്കിയത്.
തന്നോട് കൂടിയാലോചിക്കാതെയാണ് പാർട്ടി അജണ്ട നടപ്പിലാക്കിയത്. നവീൻ ബാബുവിന്റെ മരണത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാൻ പാർട്ടി അവസരം നല്‍കണമായിരുന്നു. എന്നാല്‍ തനിക്കൊപ്പം നില്‍ക്കാതെ അജണ്ട നടപ്പിലാക്കിയതില്‍ അതൃപ്തിയുള്ളതായും ദിവ്യ നേതാക്കളെ അറിയിച്ചു.