സിനിമാ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകൻ കമല്‍ ഹാസന്റെ തഗ്‌ലൈഫ്. മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന കമല്‍ഹാസന്‍ ചിത്രമെന്നത് പ്രതീക്ഷയുടെ മധുരം കൂട്ടുന്നു.
കമല്‍ ഹാസന്റെ 70ാം പിറന്നാള്‍ ദിനത്തില്‍ തഗ് ലൈഫിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ബിഗ് ബജറ്റ് കൊമേഴ്‌സ്യല്‍ ചേരുവകള്‍ ചേര്‍ത്തൊരുക്കുന്ന മണിരത്‌നം മാജിക്കായിരിക്കും ചിത്രമെന്ന് ടീസര്‍ ഉറപ്പ് തരുന്നു. ചിമ്ബുവിന്റെ മേക്ക്‌ഓവറോടു കൂടിയുള്ള ഷോട്ടുകള്‍ ടീസറിനെ വ്യത്യസ്തമാക്കുന്നു. കമല്‍ഹാസന്റെ വിവിധ രൂപഭാവങ്ങളും ടീസറിലുണ്ട്. അടുത്ത വര്‍ഷം ജൂണിലാണ് ചിത്രത്തിന്റെ റിലീസ്. നായകന്‍ കഴിഞ്ഞ് 36 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നവും കമല്‍ഹാസനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സിലംബരശൻ, തൃഷ, നാസർ, ജോജു ജോർജ്, അലി ഫസല്‍, അശോക് സെല്‍വൻ, നാസർ, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രാഹകൻ- രവി കെ ചന്ദ്രൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ആക്ഷൻ സംവിധായകരായ അൻബരിവ് എന്നിവർ തഗ് ലൈഫിൻ്റെ സാങ്കേതിക സംഘത്തിലുണ്ട്.
കമല്‍ ഫിലിം ഇൻ്റർനാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസൻ, മണി രത്‌നം, ആർ മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവരാണ് തഗ് ലൈഫിന്റെ നിർമ്മാതാക്കള്‍. പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാർ.