മലയാളത്തിന്റെ ഭാവി താരമാണ് നസ്‍ലെൻ. മിനിമം ഗ്യാരന്റി ഉള്ള നടൻ. മുടക്കുമുതല്‍ തിരിച്ച് പിടിക്കാൻ കഴിയുന്ന സൂപ്പർസ്റ്റാർസുകളുടെ ലിസിറ്റിലേക്ക് നസ്‍ലെൻ അനായാസേന കടന്നുകയറി.
പ്രേമലുവിന്റെ വമ്ബൻ വിജയം യുവ താരത്തെ മുൻനിരയിലെത്തിച്ചിരുന്നു. മലയാളത്തില്‍ സോളോ നായകനായി 100 കോടി ക്ലബില്‍ ചെറിയ പ്രായത്തില്‍ ഇടംനേടിയത് ഒരു ചെറിയ കാര്യമല്ല. ഐ ആം കാതലൻ ഒരു കോടിക്ക് അടുത്ത് നേടിയെന്നാണ് അനൗദ്യോഗികമായ കണക്ക്.
ഐ ആം കാതലൻ ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ഐ ആം കാതലന്റെ നെറ്റ് കളക്ഷൻ നേരത്തെ സാക്നില്‍ക്ക് പുറത്തുവിട്ടിരുന്നു. 39 ലക്ഷമാണ് ചിത്രം ഇതിലൂടെ സീന്തമാക്കാനായത്. അധികം ഹൈപ്പില്ലാതെ എത്തിയ ചിത്രത്തിന് ഇത്രയും നേടാനായത് പ്രതീക്ഷകള്‍ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗിരീഷ് എ ഡിയാണ് സംവിധാനം. ഗിരീഷ് എ ഡിയും നസ്‍ലെനും ഒന്നിക്കുമ്ബോള്‍ ഇക്കുറി പ്രണയത്തിനല്ല പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഒരു യൂണീക് കഥയാണ് നസ്‍ലെന്റെ ചിത്രത്തിന്റെ പ്രമേയം.
ഗിരീഷ് എ ഡിയുടെ മുന്‍ ചിത്രങ്ങളിലേതുപോലെതന്നെ ഒരു വിഷയത്തെ ഏറ്റവും ലളിതമായി, നമുക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാവുന്ന ചുറ്റുപാടുകളില്‍ രസകരമായി അവതരിപ്പിക്കുന്നത് ഐ ആം കാതലനിലും കാണാം. മുന്‍ ചിത്രങ്ങളില്‍ റൊമാന്‍സിനും കോമഡിക്കുമായിരുന്നു പ്രാധാന്യമെങ്കില്‍ ഇതില്‍ ഒരു യുവാവിന്‍റെ സാഹസികതയ്ക്കൊപ്പം പ്രേക്ഷകരെ ഒപ്പം കൂട്ടുകയാണ് സംവിധായകന്‍.