ശരീരത്തിന് ഏറെ ആവശ്യമായ വിറ്റാമിനാണ് വിറ്റാമിന് ബി 9 എന്നറിയപ്പെടുന്ന ഫോളിക് ആസിഡ് അഥവാ ഫോളേറ്റ്. ഡി.എന്.എ ഉല്പാദനത്തിനും കോശ വളര്ച്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യാവശ്യമായ ഇത് ജനനവൈകല്യങ്ങള് തടയുന്നതിനായി ഗര്ഭിണികള്ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജന് എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ നിര്മാണത്തിനും തലച്ചോറിന്റെയും നട്ടെല്ലിന്റെയും ആരോഗ്യത്തിനും ഇവ പ്രധാനമാണ്. ഫോളിക് ആസിഡ് അടങ്ങിയ ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം..
ഫോളിക് ആസിഡിന്റെ മികച്ച ഉറവിടങ്ങളില് ചിലതാണ് ഇലക്കറികളായ ചീര, കാലെ, കോളാര്ഡ് ഗ്രീന്സ് എന്നിവ. പയര്, ചെറുപയര്, വന്പയര് എന്നിവയും ഫോളേറ്റ് സമ്ബുഷ്ടമാണ്. ശതാവരി, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികളും മികച്ച ഓപ്ഷനുകളാണ്
ആരോഗ്യകരമായ കൊഴുപ്പുകള്ക്ക് പേരുകേട്ട അവോക്കാഡോകള് നല്ല അളവില് ഫോളേറ്റ് നല്കുന്നു. ഓറഞ്ച്, മുന്തിരി, പപ്പായ തുടങ്ങിയ സിട്രസ് പഴങ്ങളും ഫോളേറ്റിന്റെ മികച്ച ഉറവിടങ്ങളാണ്.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന് സഹായിക്കുന്ന ബീറ്റ്റൂട്ട്, അണ്ടിപ്പരിപ്പും വിത്തുകളും, പ്രത്യേകിച്ച് സൂര്യകാന്തി വിത്തുകള്, എന്നിവയിലും ഫോളേറ്റ് അടങ്ങിയിട്ടുണ്ട്.