അപാരമായ പോഷകഗുണങ്ങളുള്ള മധുരമുള്ള പഴമാണ് ഈന്തപ്പഴം. ഇവയെ ഒരു ലഘുഭക്ഷണമായും മാറ്റാം. ഈന്തപ്പഴം പാലില്‍ ചേര്ത്തുകുടിക്കുമ്ബോള് ഹിമോഗ്ലോബിന്റെ അളവ് കൂടുന്നതായും പഠനങ്ങള്‍ പറയുന്നുണ്ട്.
ഈന്തപ്പഴത്തില്‍ നാരുകള്‍, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകള്‍, സെലിനിയം, പ്രോട്ടിന്, സിങ്ക് തുടങ്ങിയവ ഉള്‍പ്പെടുന്നു. അതിനാല്‍ തന്നെ ഇത് ദഹനവും ഊര്‍ജ നിലയും വര്‍ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ കാര്യമായ പങ്കു വഹിക്കുകയും ചെയ്യുന്നു.
വിറ്റാമിന്‍ എ, കെ സമൃദ്ധമായ കാല്‍സ്യം, ഇരുമ്ബ് എന്നിവയുള്ളതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യമുള്ളതിനാല്‍ തന്നെ ഇവ വീക്കം തടയാനും സഹായിക്കുന്നു. അങ്ങനെ ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത നന്നായി കുറയ്ക്കുന്നു.
നിങ്ങളുടെ നിത്യജീവിതത്തില്‍ ഈന്തപ്പഴം ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ഈന്തപ്പഴം നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള നിരവധി ലളിത രീതികളുണ്ട്. അവ ഏതാണെന്ന് നോക്കാം. ഈന്തപ്പഴംത്തില് പ്രകൃതിദത്ത മധുരം ഉള്ളതിനാല്‍ തന്നെ പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാം.
നാരുകള്‍, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുമുണ്ട്. ഇത് മെറ്റാബോളിസം വര്‍ധിപ്പിക്കാനും ആരോഗ്യകരമായ ഭാരം നിയന്ത്രിക്കാനും സഹായിക്കും. ബേക്കിങ്, സ്മൂത്തികള്‍, മധുരപലഹാരങ്ങള്‍ എന്നിവയില്‍ ഈന്തപ്പഴം ഉപയോഗിച്ച് പഞ്ചസാര കുറയ്ക്കാവുന്നതാണ്. അല്ലെങ്കില്‍ ഒഴിവാക്കാവുന്നതുമാണ്.
ബദാം, വാല്‍നട്ട് തുടങ്ങിയ അണ്ടിപ്പരിപ്പുകള്‍, ചിയ, ഫ്ളാക്സ് തുടങ്ങിയ വിത്തുകള്‍, വെളിച്ചെണ്ണ അല്ലെങ്കില്‍ പീനട്ട് ബട്ടര്‍ എന്നിവയില്‍ നിന്നുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുമായി ഈന്തപ്പഴം യോജിപ്പിച്ച്, രുചികരമായ മെറ്റബോളിസം വര്‍ധിപ്പിക്കുന്ന ലഘുഭക്ഷണങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യായാമത്തിന് അരമണിക്കൂര്‍ മുമ്ബ് വെള്ളത്തിലോ ബദാം പാലിലോ ചേര്‍ത്ത് രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ഒരു മികച്ച പ്രീവര്ക്കൗട്ട് ലഘുഭക്ഷണമാണ്. ഈ കോമ്ബിനേഷന്‍ സുസ്ഥിരമായ ഊര്‍ജം ഉറപ്പാക്കുന്നു. കൂടാതെ, പാലില്‍ ഈന്തപ്പഴം ചേര്‍ത്ത് ഉറങ്ങുന്നതിന് മുമ്ബ് കഴിക്കുന്നത് നല്ല ഫലം നല്‍കും.
ഈന്തപ്പഴത്തിലെ സ്വാഭാവിക പഞ്ചസാര പാലില്‍ നിന്നുള്ള കാല്‍സ്യം സന്തുലിതമാക്കാനും ആഗിരണം സുഗമമാക്കാനും ദഹനവ്യവസ്ഥയെ ശാന്തമാക്കാനും വിശ്രമിക്കാനും സഹായിക്കുന്നു. ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുമ്ബ് 3 ഈന്തപ്പഴം ചെറുചൂടുള്ള പാലിനൊപ്പം കഴിക്കുന്നത് ദഹനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും നിര്‍ണായക പങ്ക് വഹിക്കുന്നതും വൈവിധ്യമാര്‍ന്നതുമായ പോഷകസമൃദ്ധ സൂപ്പര്‍ ഫുഡാണ് ഈന്തപ്പഴം. ഇത് ഊര്‍ജം വര്‍ധിപ്പിക്കുന്നു, എല്ലിന് ബലം നല്കുന്നു, ദഹനം മെച്ചപ്പടുത്തുന്നു, നന്നായി ഉറക്കം ലഭിക്കുന്നു, ചര്‍മത്തെ ആരോഗ്യകരമായി സംരക്ഷിക്കുന്നു, തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.