യു എ ഇയില്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ ആവശ്യകത 30 ശതമാനം വര്‍ധിച്ചു

യു എ ഇയില്‍ ഭക്ഷ്യോത്പന്നങ്ങളുടെയും അവയുടെ വ്യാവസായിക പാക്കേജിംഗ് ആവശ്യകതകളും ഈ വർഷത്തിന്റെ തുടക്കം മുതല്‍ ശ്രദ്ധേയമായ വളർച്ചക്ക് സാക്ഷ്യം വഹിച്ചതായി ഭക്ഷ്യ വ്യവസായ കമ്ബനികളിലെ വിദഗ്ധർ വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 30 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ദുബൈയില്‍ ഇന്നലെ സമാപിച്ച ഗള്‍ഫുഡ് മാനുഫാക്ചറിംഗ് എക്‌സിബിഷന്റെ ഭാഗമായാണ് ഈ മേഖലയുടെ വളർച്ചയെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പ്രദർശനത്തില്‍ 2500 അന്താരാഷ്ട്ര ബ്രാൻഡുകള്‍ പങ്കെടുത്തു.

ഈ വർഷം അവസാനത്തോടെ എമിറേറ്റ്സിലെ ഭക്ഷ്യ വ്യവസായ വിപണിയുടെ മൂല്യം ഏകദേശം 73.3 ബില്യണ്‍ ദിർഹത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.ജനസംഖ്യാ വർധനവും വർധിച്ച ഉപഭോക്തൃ ചെലവും ടൂറിസം മേഖലയിലെ ഗണ്യമായ വളർച്ചയും കൂടാതെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സജീവമായ സർക്കാർ സംരംഭങ്ങളുമാണ് ഈ വർധനവിന് കാരണം.യു എ ഇയിലെ നിർമാണ, പാക്കേജിംഗ് ഉപകരണങ്ങളുടെ ആവശ്യകതയിലും ഇതനുസരിച്ചുള്ള വളർച്ചയുണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *