പ്രേമലു ഇഫക്‌ട്! കേരളത്തില്‍ 208 സ്ക്രീനുകള്‍, ഐ ആം കാതലന്‍

മ്ബൻ ഹിറ്റായി മാറിയ പ്രേമലുവിനു ശേഷം വീണ്ടും ബോക്സ് ഓഫീസ് ഇളക്കിമറിക്കാൻ ഗിരീഷ് എ ഡിയും നസ്ലെനും ഒന്നിക്കുന്ന ഐ ആം കാതലന്‍ ഇന്ന് തിയറ്ററുകളില്‍ എത്തും.

പ്രേമലു നേടിയ വന്‍ വിജയം ഐ ആം കാതലന്‍റെ കേരള സ്ക്രീന്‍ കൗണ്ടിലും പ്രതിഫലിക്കുന്നുണ്ട്. കേരളത്തിലെ 208 സ്ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം കാതലന്‍. അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പ്രശസ്ത നടനായ സജിന്‍ ചെറുകയില്‍ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് നിര്‍വഹിച്ചത് ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതമൊരുക്കിയത് സിദ്ധാര്‍ത്ഥ പ്രദീപ് എന്നിവരാണ്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്. കലാസംവിധാനം – വിവേക് കളത്തില്‍, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണന്‍ , മേക്കപ്പ് – സിനൂപ് രാജ്, വരികള്‍- സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് പൂങ്കുന്നം, ഫിനാന്‍സ് കണ്‍ട്രോളര്‍ – അനില്‍ ആമ്ബല്ലൂര്‍, മാര്‍ക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷന്‍ ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റല്‍ പ്രൊമോഷന്‍- ഒബ്‌സ്‌ക്യൂറ, പിആര്‍ ഒ – ശബരി.

Leave a Reply

Your email address will not be published. Required fields are marked *