രാവിലെ എഴുന്നേല്ക്കുമ്ബോള് ഒരു കോഫി എല്ലാവര്ക്കും പതിവുണ്ട്. പ്രത്യേകിച്ച് മലയാളികള്ക്ക്. ഒരു കോഫി കുടിച്ചില്ലെങ്കില് രാവിലെ ഒരു ഉന്മേഷം കിട്ടില്ല എന്നുവരെ ചിന്തിക്കുന്നവരും ഉണ്ട്.
അതുകൊണ്ട് തന്നെ നമ്മുടെ വീടുകളിലും കടകളിലുമൊക്കെ കോഫിയും ചായയും പതിവുതന്നെയാണ്.
എന്നാല് എന്നും കുടിക്കുന്ന കോഫിയുടെ രുചി ഒന്നു മാറ്റിപ്പിടിച്ചു നോക്കിയാലോ… ഒരു വറൈറ്റിയായി നമുക്ക് കോഫി ഉണ്ടാക്കിനോക്കാം. ഇന്നത്തെ കാപ്പി നെയ്യ് ചേര്ത്താണ് ഉണ്ടാക്കുന്നത്. ഒന്നു കുടിച്ചു നോക്കൂ… ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് നെയ്യും കാപ്പിയുമൊക്കെ. നെയ്യ് ചേര്ത്തു കാപ്പികുടിക്കുമ്ബോള് നിങ്ങളുടെ പ്രതിരോധ ശേഷി വര്ധിക്കുകയും ശരീരത്തിന് വേണ്ട ഊര്ജം നല്കുകയും ചെയ്യുന്നു.
മാത്രമല്ല ഇത് ദഹനത്തെ എളുപ്പമാക്കുകയും ചെയ്യും. നെയ്യില് അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള് ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും ശരീരത്തിന്റെ ഭാരം കുറയ്ക്കാന് സഹായിക്കുകയും ചെയ്യുന്നു.
നെയ്യിലടങ്ങിയിരിക്കുന്നത് ആരോഗ്യകരമായ കൊഴുപ്പുകള് ആണ്. ഇത് ദഹന വ്യവസ്ഥയെ എളുപ്പമാക്കുകയും ഇതിലെ ഫാറ്റി ആസിഡുകള് ദഹനനാളത്തിന്റെ മികച്ച ആരോഗ്യത്തിനും സഹായിക്കുകയും ചെയ്യുന്നു.
ഇവ തലച്ചോറിനെ സംരക്ഷിക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്മശക്തിക്കുമൊക്കെ വളരെ ഗുണം ചെയ്യുന്നു. അതിനാല് ഒരു നേരം നിങ്ങളും കാപ്പിയില് നെയ്യ് ചേര്ത്തു കുടിക്കൂ.. ഇത് ആരോഗ്യത്തിന് നല്ലതാണ്.