നല്ല വിശപ്പുണ്ടെങ്കിലും അല്ലെങ്കില് പെട്ടെന്ന് വീട്ടില് തന്നെ ഉണ്ടാക്കാവുന്നതുമായ ഒന്നാണ് അവല്മില്ക്. കാരണം എല്ലാവര്ക്കും ഇഷ്ടവും വളരെ സിംപിളുമാണ് ഇതുണ്ടാക്കല്.
പിന്നെ എല്ലാം അടുക്കളിയില് ഉള്ള സാധനവും. കുട്ടികളൊക്കെ ഉണ്ടെങ്കില് കുറച്ച് ഐസ്ക്രീം കൂടെ ചേര്ത്തുകൊടുത്താല് പിന്നെ പറയുകയും വേണ്ട. അത്രയ്ക്കും ടെസ്റ്റിയാണ് ഈ അവല് മില്ക്. ഇതൊന്നു തയാറാക്കി നോക്കിയാലോ….
പഴം- 4 (പൂവന് പഴമോ ഞാലിപ്പൂവനോ)
പാല്- ആവശ്യത്തിന്
അവല് – ഒരു കപ്പ്
അണ്ടിപ്പരിപ്പ് -നെല്കടല- ഓരോ ടേബിള് സ്പൂണ്
ഉണ്ടാക്കുന്ന വിധം
ഒരു പാന് ചൂടാക്കി അതിലേക്ക് കുറച്ച് അവല് എടുത്ത് ഒന്നു വറുത്തെടുക്കുക. കരിയാതെ ക്രിസ്പിയായി വേണം വറുത്തെടുക്കാന്. ഇനി ഒരു പാത്രത്തില് പഴവും പഞ്ചസാരയും ഇത്തിരി ബൂസ്റ്റും ചേര്ത്ത് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് പാല് ചേര്ക്കുക. ശേഷം നന്നായി ഇളക്കിയെടുക്കുക.
ഇതിലേക്ക് നിലക്കടലയും വറുത്ത കടല അണ്ടിപ്പരിപ്പ് അവല് എല്ലാം കൂടെ ചേര്ത്തു കൊടുക്കുക. ഇനി മിക്സ് ചെയ്യുക. ശേഷം നല്ലൊരു സെര്വിങ് ഗ്ലാസിലേക്ക് ഇതൊഴിച്ചു കൊടുക്കുക. മുകളില് ഐസ്ക്രീം വേണമെങ്കില് അതും അണ്ടിപ്പരിപ്പും മറ്റെന്തെങ്കിലും വച്ച് ഗാര്നിഷ് ചെയ്യുക. സൂപ്പര്ടേസ്റ്റും ഹെല്ത്തിയുമാണ്. കഴിക്കാന് മറക്കല്ലേ…