ബാഴ്സലോണ തങ്ങളുടെ മികച്ച ഫോം യുവേഫ ചാമ്ബ്യൻസ് ലീഗ് കാമ്ബെയ്നിലും തുടർന്നു. ഇന്ന് ക്ർവേന സ്വെസ്‌ഡയെ (റെഡ് സ്റ്റാർ ബെല്‍ഗ്രേഡ്) 5-2 എന്ന വലിയ സ്കോറിന് ബാഴ്സലോണ തകർത്തു.
ഈ വിജയത്തോടെ ബാഴ്‌സ നാല് മത്സരങ്ങളില്‍ മൂന്നാം ജയം നേടി, അവരുടെ പോയിൻ്റ് 9 ആയി ഉയർത്തി. മറുവശത്ത്, റെഡ് സ്റ്റാർ തുടർച്ചയായ നാലാം തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
13-ാം മിനിറ്റില്‍ ഇനിഗോ മാർട്ടിനെസിൻ്റെ ഹെഡ്ഡറിലൂടെയാണ് ബാഴ്‌സലോണ മ തുടങ്ങിയത്. റാഫിഞ്ഞ ഇടതുവശത്ത് നിന്ന് നല്‍കിയ ഒരു ഫ്രീ-കിക്ക്, മാർട്ടിനസിനെ ഫാർ പോസ്റ്റില്‍ കണ്ടെത്തി, അദ്ദേഹം ഒരു ഡൈവിംഗ് ഹെഡർ ഗോള്‍ വലയുടെ താഴത്തെ മൂലയിലേക്ക് അയച്ചു. സ്കോർ 1-0
ശക്തമായി പ്രതികരിച്ച റെഡ് സ്റ്റാർ 27-ാം മിനിറ്റില്‍ സമനില പിടിച്ചു. സിലാസ് ആണ് സമനില ഗോള്‍ നേടിയത്.
ഹാഫ് ടൈമിന് മുമ്ബ് റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സലോണയുടെ ലീഡ് പുനഃസ്ഥാപിച്ചു. റാഫിഞ്ഞയുടെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി തിരികെ വന്നെങ്കിലും ലെവൻഡോവ്‌സ്‌കി പെട്ടെന്ന് പ്രതികരിച്ചു, സ്കോർ 2-1 എന്നാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലെവൻഡോവ്‌സ്‌കി വീണ്ടും ഗോളടിച്ചു, ജൂള്‍സ് കൗണ്ടെയുടെ ലോ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ബാഴ്‌സയുടെ ലീഡ് 3-1 ആയി ഉയർത്തി. രണ്ട് മിനിറ്റിന് ശേഷം, റഫിഞ്ഞ തൻ്റെ പേര് സ്‌കോർഷീറ്റില്‍ ചേർത്തു. കൗണ്ടേയുടെ മറ്റൊരു അസിസ്റ്റ്. ഫെർമിനീ ലോപസ് നേടിയ അഞ്ചാം ഗോളും കൗണ്ടേ ആയിരുന്നു ഒരുക്കിയത്.