യുഫേഫ ചാമ്ബ്യൻസ് ലീഗില്‍ സീസണിലെ ആദ്യ പരാജയം നേരിട്ടു ആഴ്സണല്‍. സാൻ സിറോയില്‍ എതിരില്ലാത്ത ഒരു ഗോളിന് ആണ് ഇന്റർ മിലാൻ ജയം കണ്ടത്.
തുടക്കത്തില്‍ ഇന്റർ ആധിപത്യം കണ്ട മത്സരത്തില്‍ ആഴ്സണല്‍ തിരിച്ചു വരുന്നത് ആണ് ആദ്യ പകുതിയില്‍ കണ്ടത്. നിരവധി കോർണറുകള്‍ നേടിയ ആഴ്സണല്‍ ഇന്റർ പ്രതിരോധം പൊളിക്കാൻ ശ്രമിച്ചു.
എന്നാല്‍ പാറ പോലെ ഉറച്ചു നിന്ന ഇന്റർ പ്രതിരോധം ഭേദിക്കാൻ ആഴ്സണലിന് ആയില്ല. ആദ്യ പകുതിയുടെ അവസാന പകുതിയില്‍ മിഖേല്‍ മെറീനോയുടെ നിർഭാഗ്യപരമായ ഹാന്റ് ബോള്‍ ഇന്ററിന് പെനാല്‍ട്ടി നല്കി. തുടർന്ന് പെനാല്‍ട്ടി എടുത്ത ഹകൻ ഗോള്‍ നേടി ഇന്ററിന് മുൻതൂക്കം നല്കി. രണ്ടാം പകുതിയില്‍ വ്യക്തമായ ആധിപത്യവും അവസരങ്ങളും ഉണ്ടാക്കിയെങ്കിലും ഇന്റർ പ്രതിരോധം ഭേദിക്കാൻ ആഴ്സണലിന് ആയില്ല.