അപകീര്‍ത്തി പരാമര്‍ശം: നടി കസ്തൂരിക്ക് എതിരെ 2 കേസ് കൂടി

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തില്‍ നടി കസ്തൂരിക്കെതിരെ മധുരയിലും തിരുച്ചിറപ്പള്ളിയിലും കേസ്.

ഹിന്ദു മക്കള്‍ കക്ഷി എഗ്‌മൂറില്‍ നടത്തിയ പ്രകടനത്തില്‍ നടത്തിയ വിവാദ പരാമർശത്തിന്റെ പേരില്‍ എഗ്‌മൂർ പൊലീസ് നേരത്തേ കേസ് എടുത്തിരുന്നു.

തമിഴ്നാട് നായിഡു മഹാജന സംഘത്തിന്റെ പരാതിയില്‍ 4 വകുപ്പുകളിലാണ് കേസെടുത്തത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 3 വകുപ്പുകളിലാണ് തിരുച്ചിറപ്പള്ളിയില്‍ കേസെടുത്തത്. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *