പാലക്കാട്ടെ കുഴല്‍പ്പണ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് മന്ത്രി വി എൻ വാസവൻ. പൊലീസ് ചെന്നപ്പോഴേക്കും ട്രോളിയില്‍ ഉണ്ടായിരുന്നത് അവർ മാറ്റി എന്നും മന്ത്രി പറഞ്ഞു.
കൊടകര വിഷയം സർക്കാർ ഗൗരവത്തോടെ തന്നെ കാണുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊടകര കള്ളപ്പണ വിഷയത്തില്‍ ഇ ഡിക്ക് സർക്കാർ റിപ്പോർട്ട് നല്‍കിയതാണ്. നടപടി വൈകിപ്പിക്കുന്നത് ഇ ഡിയാണ്. ബി ജെ പി യുമായി സിപിഎമ്മിന് യാതൊരുവിധ ഒത്തുകളിയുമില്ല എന്നും മന്ത്രി പറഞ്ഞു.