ക്വാറിയില്‍ നിന്ന് വെള്ളം കുത്തിയൊലിച്ചു; മലവെള്ളപ്പാച്ചിലെന്ന് ഭയന്ന് ജനം

പാറക്വാറിയില്‍ നിന്ന് വെള്ളം പൊതു റോഡിലേക്ക് തുറന്നുവിട്ടു. കുത്തിയൊലിച്ചെത്തിയ വെള്ളം കണ്ട് മലവെള്ളപ്പാച്ചില്‍ എന്നുകരുതി നാട്ടുകാര്‍ ഓടിമാറി.

കുട്ടികള്‍ ഒഴുക്കില്‍പെട്ട് പോകാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. തുടർച്ചയായ മഴ കാരണം മലവിള ശംഭുതാങ്ങി എസ്റ്റേറ്റ് പാറക്വാറിയില്‍ വെള്ളം നിറഞ്ഞു. മഴയത്ത് ക്വാറിയില്‍ നിറഞ്ഞുകിടന്ന വെള്ളം പൊതു റോഡിലേക്ക് തുറന്നുവിട്ടതോടെ മലവെള്ളപാച്ചില്‍പോലെ കുത്തിയൊലിക്കുകയായിരുന്നു.

റോഡിലൂടെ ആദ്യമായി വെള്ളം ഇടിച്ചിറങ്ങിയപ്പോള്‍ പ്രദേശത്തെ നിരവധി വീട്ടുകാര്‍ ഭീതിയിലായി. ബുധനാഴ്ച ഉച്ച കഴിഞ്ഞ് സ്കൂള്‍ വിട്ട് കുട്ടികള്‍ നടന്നു പോകവെ അപ്രതീക്ഷിതമായാണ് റോഡിലൂടെ ജലം കുത്തിയൊഴുകിയത്. അപകടകരമായ വെള്ളത്തിന്‍റെ ഒഴുക്ക് കണ്ട് കുട്ടികള്‍ അതിവേഗം ഒരു വശത്തേക്ക് മാറിയതിനാല്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.

ഇതുവഴിയെത്തിയ കാല്‍നടക്കാരും വാഹന യാത്രികരും രക്ഷപ്പെട്ടത് തലനാരിക്കാണ്. പാറ മടയിലേക്ക് കൂറ്റന്‍ വാഹനങ്ങള്‍ പോകുന്നത് കാരണം തകര്‍ന്ന റോഡ് അടുത്തിടെയാണ് നാട്ടുകാരുടെ ശ്രമഫലമായി സമരം നടത്തി സഞ്ചാരയോഗ്യമാക്കിയത്. ഇന്നലത്തെ വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ റോഡ് വീണ്ടും തകർന്നു. നിരവധി പേര്‍ വാ ഹനത്തിലും നടന്നും പോകുമ്ബോഴായിരുന്നു ജലം കുത്തി ഒലിച്ചു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *