“ഹിന്ദുക്കളെ രണ്ട് മണിക്കൂറിനുള്ളില്‍ ഭാഗീരഥി നദിയില്‍ മുക്കു” മെന്ന ഹുമയൂണ്‍ കബീറിന്റെ ഭീഷണിക്ക് മറുപടി പറഞ്ഞു: മിഥുൻ ചക്രവര്‍ത്തിക്കെതിരെ ബംഗാളില്‍ കേസ്

“ഹിന്ദുക്കളെ രണ്ട് മണിക്കൂറിനുള്ളില്‍ ഭാഗീരഥി നദിയില്‍ മുക്കു” മെന്ന ടി എം സി നേതാവ് ഹുമയൂർ കബീറിന്റെ ഭീഷണിക്ക് മറുപടി പറഞ്ഞ ബോളിവുഡ് നടനും ബി.ജെ.പി.

നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ ബംഗാള്‍ പോലീസ് കേസെടുത്തു. ഒക്ടോബർ 27ന് നടത്തിയ പ്രസംഗത്തിനിടെ നടത്തിയ പരാമർശത്തിനെതിരെയാണ് പശ്ചിമ ബംഗാള്‍ പോലീസ് ചൊവ്വാഴ്ച ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീർ നടത്തിയ വർഗീയ പ്രസ്താവനയ്‌ക്കുള്ള മറുപടിയായിരുന്നു മിഥുൻ ചക്രവര്‍ത്തിയുടെ പ്രസംഗം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഭരത്പൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ഹുമയൂണ്‍ കബീർ.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ , “ഹിന്ദുക്കളെ രണ്ട് മണിക്കൂറിനുള്ളില്‍ ഭാഗീരഥി നദിയില്‍ മുക്കും അല്ലെങ്കില്‍ അല്ലെങ്കില്‍ സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന്” ടിഎംസി എംഎല്‍എ ഹുമയൂണ്‍ കബീർ ഭീഷണിപ്പെടുത്തിയിരുന്നു.

“ഞാൻ നിങ്ങളെ (ഹിന്ദുക്കളെ പരാമർശിച്ച്‌) ഭാഗീരഥി നദിയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ മുക്കിയില്ലെങ്കില്‍ ഞാൻ രാഷ്‌ട്രീയം ഉപേക്ഷിക്കും. നിങ്ങള്‍ 30 ശതമാനം ആളുകളാണ്, ഞങ്ങള്‍ 70 ശതമാനമാണ്.” ഹുമയൂണ്‍ കബീർ പറഞ്ഞു. ഇത് അന്ന് വിവാദമാകുകയും ഈ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസംഗം. ബി.ജെ.പിയുടെ പശ്ചിമ ബംഗാളിലെ അംഗത്വ വിതരണ ക്യാമ്ബെയിന്റെ ഉദ്ഘാടനമായിരുന്നു പ്രസംഗ വേദി.

സാള്‍ട്ട് ലേക്ക് നിവാസിയായ കൗശിക് സാഹ ബിദാൻ നഗർ നോർത്ത് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ മിഥുന്‍ ചക്രബര്‍ത്തിയുടെ മറുപടിപ്രസംഗത്തെ കലാപാഹ്വാനമായാണ് എന്ന് എഫ്.ഐ.ആറില്‍ ചിത്രീകരിച്ചിരിക്കുന്നത്.

മിഥുന്‍ ചക്രബര്‍ത്തിക്കെതിരെ കേസെടുത്തത് പ്രതികാര രാഷ്‌ട്രീയമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശുകന്ത മജുംദാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പ്രകോപനപരമായി യാതൊന്നുമില്ല. പോലീസിനെ രാഷ്‌ട്രീയ ഉപകരണമാക്കിക്കൊണ്ട് അദ്ദേഹത്തെ പേടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മജുംദാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *