കൊടകര കുഴല്‍പണ കേസില്‍ കോടികളുടെ കള്ളപ്പണം ഇടപാടുകള്‍ക്കായി ധർമ്മരാജൻ ഉപയോഗിച്ചത് രഹസ്യ അറകളുള്ള 10 വാഹനങ്ങളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി 41.40 കോടി രൂപ കർണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്താൻ കാറുകള്‍ പാഴ്സല്‍ ലോറി, ലോറി എന്നിവയാണ് ഉപയോഗിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി. എൻഫോഴ്സ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർക്ക് നല്കിയ കത്തില്‍ ആണ് ഇക്കാര്യം പറയുന്നത്.