പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ഒരേ പ്രതിക്ക് രണ്ട് കേസുകളില്‍ ഇരട്ടജീവപര്യന്തം കിട്ടുന്നത് അപൂർവം.സഹോദരിമാരായ ഒമ്ബതുകാരിയെയും ആറുവയസ്സുകാരിയെയും അമ്മൂമ്മയുടെ കാമുകൻ പീഡിപ്പിച്ച സംഭവത്തില്‍ മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. രേഖയുടെ അപൂർവ വിധി. അനിയത്തിയായ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മൂമ്മയുടെ കാമുകൻ വിക്രമന് (63) കഴിഞ്ഞയാഴ്ച ഇതേ കോടതി ഇരട്ട ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ആറുമാസത്തോളം തടവറക്ക് സമാന സാഹചര്യത്തില്‍ ക്രൂരപീഡനമാണ് കുരുന്നുകള്‍ അനുഭവിച്ചത്. കുട്ടികളുടെ ബാല്യം നഷ്ട്ടപ്പെടുത്തിയ പ്രതി ഒരു ദയയും അർഹിക്കുന്നല്ലന്നും വിധിന്യായത്തില്‍ പറയുന്നു.മുരുക്കുംപുഴ, വരിയ്ക്കമുക്ക് എന്നിവിടങ്ങളില്‍ താമസിക്കുമ്ബോഴാണ് പ്രതി അമ്മൂമ്മയെക്കൊപ്പം താമസിക്കാൻ എത്തിയത്. അമ്മ ദുബൈയില്‍ ജോലിക്ക് പോയതിനുശേഷം കുട്ടികളെ വിളിച്ചിട്ടില്ല. അച്ഛനും തിരിഞ്ഞുനോക്കിയില്ല. അമ്മൂമ്മയോട് പ്രതിക്ക് അടുപ്പമുള്ളതിനാല്‍ അവരോടും വിവരം പറയാനായില്ല. മുരുക്കുംപുഴയില്‍ താമസിക്കുമ്ബോള്‍ കുട്ടികള്‍ കരഞ്ഞപ്പോള്‍ വിവരം അയല്‍വാസിയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടർന്ന് സംഭവം വീട്ടുടമസ്ഥയോടും മംഗലപുരം പൊലീസിലും അറിയിച്ചു.