ബീച്ചില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഇറച്ചി മുഴുവന്‍ അറുത്തുമാറ്റിയ നിലയില്‍ ഡോള്‍ഫിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ അലന്‍ വേവ് ബീച്ചിലാണ് ഡോള്‍ഫിന്റെ മൃതദേഹം കണ്ടെത്തിയത്.
മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഇറച്ചി പൂര്‍ണമായും മുറിച്ച് മാറ്റിയ നിലയിലാണ് വേട്ടക്കാര്‍ ഉപേക്ഷിച്ച ഡോള്‍ഫിനെ കണ്ടെത്തിയത്. ആബ്‌സ്‌ബെറി പാര്‍ക്കിന്റെ വടക്കന്‍ മേഖലയില്‍ കിടന്ന ഡോള്‍ഫിന്റെ മൃതദേഹം ബീച്ചില്‍ നടക്കാനിറങ്ങിയവരാണ് കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പ് ബീച്ചിന് പരിസരത്തായി നീന്താന്‍ ബുദ്ധിമുട്ടുന്ന നിലയില്‍ ഒരു ഡോള്‍ഫിനെ കണ്ടതായാണ് അധികൃതര്‍ അറിയിച്ചു.
ഡോള്‍ഫിന്റെ തലയിലെ ഇറച്ചി വേട്ടക്കാര്‍ എടുത്തിട്ടില്ല. ഹൃദയവും ശ്വാസകോശവും ഒഴികെയുള്ള എല്ലാ അവയവങ്ങളും വേട്ടക്കാര്‍ നീക്കം ചെയ്ത നിലയിലാണ് ഉള്ളത്. മൃതദേഹ ഭാഗങ്ങള്‍ മറൈന്‍ മാമല്‍ സ്രാന്‍ഡിംഗ് സെന്ററില്‍ നിന്നുള്ള പ്രവര്‍ത്തകരെത്തി വിശദമായി പരിശോധിച്ചതിന് പിന്നാലെ ബീച്ചില്‍ തന്നെ കുഴിച്ച് മൂടി.