സംഘടനയ്‌ക്കെതിരേ പരാതി; സാന്ദ്രാതോമസിനെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കി

അച്ചടക്കലംഘനം ആരോപിച്ച്‌ നിര്‍മ്മാതാവും നടിയുമായ സാന്ദ്രാതോമസിനെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കി.

സംഘടനയ്ക്ക് എതിരേ നേരത്തേ സാന്ദ്രാതോമസ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കത്തില്‍ പറയുന്നു.

നേരമത്ത മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ സാന്ദ്ര എസ്‌ഐടിക്ക് പരാതി നല്‍കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്‌ഐആര്‍ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമമാണ് ഇതെന്നാണ് നടപടിയില്‍ സാന്ദ്രയുടെ പ്രതികരണം.

തനിക്കെതിരേ നടപടി കൊണ്ടുവരുന്നതിലൂടെ ബാക്കിയുള്ള സ്ത്രീകളെയും നിശബ്ദരാക്കാനാണ് ശ്രമിക്കുന്നത്. സംഘടനയില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷമില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം മുന്നോട്ടുവന്നവരാരും ഇനി പരാതിയുമായി വരരുത് എന്നതാണ് അവരുടെ ലക്ഷ്യമെന്നും ആന്റോ ജോസഫാണ് ഏറെ ബുദ്ധിമുട്ടിപ്പിച്ചതെന്നും സാന്ദ്ര പറഞ്ഞു.

സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിച്ചതിനാണ് താന്‍ പരാതി നല്‍കിയതെന്നാണ് സാന്ദ്ര നേരത്തേ പറഞ്ഞിരുന്നത്. വനിതാ നിര്‍മാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി പറഞ്ഞിരുന്നു. സാന്ദ്രയുടെ പരാതിക്ക് പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *