അര്‍ജുനും മാത്യുവും ഒന്നിക്കുന്ന ബ്രോമാൻസ്; ഫസ്റ്റ്ലുക്ക്

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്ബ്യാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്രോമാൻസിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി.

ചിത്രം അടുത്ത വർഷം ഫെബ്രുവരി 14ന് തിയറ്ററിലെത്തും. കേന്ദ്ര കഥാപാത്രങ്ങള്‍ക്ക് പുറമെ ഷാജോണ്‍, ശ്യാം മോഹൻ എന്നിവർക്കൊപ്പം നിരവധി മറ്റ് താരങ്ങളും എത്തുന്നു.

ഒരു കല്യാണ ആഘോഷത്തിന്‍റെ ഓളത്തില്‍ നില്‍ക്കുന്ന ഫോട്ടോയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ആഷിക് ഉസ്മാൻ ആണ് ബ്രോമാൻസ് നിർമിക്കുന്നത്. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

എറണാകുളത്താണ് ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രത്തില്‍ ബിനു പപ്പു, സംഗീത് പ്രതാപ് തുടങ്ങിയവരും അഭിനയിക്കുന്നു. അരുണ്‍ ഡി. ജോസ്, തോമസ് പി. സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

അഖില്‍ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ- ചമൻ ചാക്കോ. സംഗീതം- ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കണ്‍ട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്. അരുണ്‍ ഡി. ജോസ്, തോമസ് പി. സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖില്‍ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.

മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ്- മഷർ ഹംസ, കലാസംവിധാനം- നിമേഷ് എം. താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുല്‍ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ- സുജിത്, ഹിരണ്‍. ഡിസൈൻസ്- യെല്ലോടൂത്ത്, സ്റ്റില്‍സ്- വിഘ്‌നേശ്, കണ്ടന്‍റ് ആൻഡ് മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടൈൻമെന്റ്സ് , പിആർഒ- എ.എസ്. ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *