ജോജു ജോർജിന്റെ പണി സിനിമയെ വിമർശിച്ച് പോസ്റ്റിട്ട റിവ്യൂവർ ആദർശിനെ കുറിച്ച് തുറന്നുപറഞ്ഞ് അഖില്‍ മാരാർ.
ചുരുളി നല്ലതാണെന്നും മാളികപ്പുറത്തിന് എ സർട്ടിഫിക്കറ്റ് നല്‍കണമായിരുന്നുെവന്നും പറഞ്ഞ് പോസ്റ്റിട്ടയാളാണ് ആദർശ് എന്നും കരുതികൂട്ടിയുള്ള പണിയില്‍ വീണ് പോയതാണ് ജോജുവെന്നും അഖില്‍ മാരാർ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
തന്റെ അഭിപ്രായം ആദർശ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അരിശം തീരാതെ, റീച്ച് കിട്ടനായി സിനിമാ ഗ്രൂപ്പുകളില്‍ ഉള്‍പ്പടെ പോസ്റ്റ് ചെയ്തു. പലർക്കും കമൻ്റില്‍ സിനിമാ മോശമാണെന്ന സന്ദേശം നല്‍കുന്നു. റേപ്പ് സീൻ പങ്കുവച്ചത് ശരിയല്ലെന്നും സമൂഹത്തില്‍ അത് സൃഷ്ടിക്കാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വ്യാകുലതകളുമാണ് അയാള്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയാണെന്നും സിനിമയ്‌ക്ക് പ്രത്യേകിച്ച് സമൂഹത്തില്‍ യാതൊരു ചലനങ്ങളുമുണ്ടാക്കാൻ കഴിയില്ലെന്നുമുള്ള ബോധ്യമുള്ളവരാണ് എല്ലാവരും. കാണും, ആസ്വദിക്കും, കളയും. സിനിമ നമ്മളെ സ്വാധീനിക്കുമെന്ന് ഉണ്ടായിരുന്നെങ്കില്‍ സദയം സിനിമയിലെ സത്യനാഥൻ ചെയ്ത് പോലെ വേശ്യവൃത്തിയില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനായി അവരെ കൊല്ലുന്നത് പോലെ ചെയ്യില്ലായിരുന്നോയെന്നും അഖില്‍ മരാർ ചോദിച്ചു.
ആദർശിന് ഇഷ്ടപ്പെടാത്തതും ഇഷ്ടപ്പെട്ടതുമായ സിനിമയെ കുറിച്ച് എഴുതിയിട്ടുണ്ട്. ‘ചുരുളി’ തെറി പറയാൻ മാത്രം വേണ്ടി നിർമിച്ചതെന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്നും ചിത്രം ആവശ്യപ്പെടുന്നത് എന്താണോ അതാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ആദർശിന്റെ റിവ്യൂവിലുള്ളത്. എന്നാല്‍ ഒടിടി വഴി ഉള്‍പ്പടെ ചുരുളി വളരെ വേഗതത്തില്‍ എല്ലാവരിലേക്കും എത്തും. സിനിമയിലെ പദപ്രയോഗങ്ങള്‍ അനുകരിക്കാൻ കുട്ടികള്‍ക്ക് തോന്നില്ലേയെന്നും അഖില്‍ മരാർ ചോദിച്ചു.
ഇതിനൊപ്പം തന്നെ മാളികപ്പുറമെന്ന സിനിമ കുട്ടികള്‍ ഒരിക്കലും കാണരുതെന്നും ആദർശ് പറയുന്നുണ്ട്. ‘എ സർട്ടിഫിക്കറ്റ്’ നല്‍കേണ്ട ചിത്രമായിരുന്നു മാളികപ്പുറം. എന്താണ് സിനിമാ ആസ്വാദനമെന്നത് മനസിലാകുന്നില്ലെന്നു അഖില്‍ മാരാർ പറഞ്ഞു. വയനാട്ടില്‍ സഹായത്തിനായി ചെന്ന മോഹൻലാലിനെയും സൈന്യത്തെയും ആക്ഷേപിച്ച ചെകുത്താനെ അനുകൂലിച്ച് ആദർശ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. അതുകൂടി കണ്ടതോടെ മാനസികാവസ്ഥയില്‍ ജീവിക്കുന്നയാളാണെന്ന് മനസിലായി- അഖില്‍ മാരാർ പറഞ്ഞു.
റേപ്പ് രംഗം ചിത്രീകരിക്കേണ്ടത് എങ്ങനെയാണെന്ന് ജോജുവിന് അറിയില്ലെന്നാണ് ആദർശ് പറയുന്നത്. ജോജുവിന്റെ സുഹൃത്തുക്കളായി അഭിനയിക്കുന്നവരെ ചിത്രത്തില്‍ കൊല്ലുന്നു. ആ രംഗം വളരെ ആശ്വാസം തോന്നിച്ചുവെന്നും പറയുന്നുണ്ട്. വെറുപ്പ് അനുഭവപ്പെടുന്ന കഥാപാത്രങ്ങളെ കൊന്നുകളഞ്ഞപ്പോള്‍ മാനസികമായി സന്തോഷം നല്‍കിയെന്ന് പറയുമ്ബോള്‍ ഇവന്റെ മനോനില വളരെ വ്യക്തമാണ്. ഏതെങ്കിലും സൈക്കാട്രിസ്റ്റിനെ കാണിക്കേണ്ടതാണെന്നും അഖില്‍ മരാർ പറഞ്ഞു. സിനിമയെ ബോധപൂർവം നശിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം കൃമികീടങ്ങളെ എല്ലാവരും ബോധപൂർവം തിരിച്ചറിയണമെന്നും അഖില്‍ മാരാർ ഫേസ്ബുക്കിലൂടെ പറഞ്ഞു.
കേവലമൊരു വിദ്യാർത്ഥി സിനിമ കണ്ട് റിവ്യു പങ്കുവെച്ചെന്നാണ് കരുതുന്നതെങ്കില്‍ നൂറ് ശതമാനവും തെറ്റാണെന്ന് പറഞ്ഞാണ് അഖില്‍ മാരാർ വീഡിയോ ആരംഭിക്കുന്നത്. അത്ര നിഷ്കളങ്കനായ വ്യക്തിയല്ല ഈ ആദർശ്. ഇയാള്‍ മുൻപ് മാദ്ധ്യമപ്രവർത്തകനായിരുന്നുവെന്നും കെപിസിസിയുടെ വാർ റൂം മെമ്ബറായിരുന്നുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിന് വേണ്ടി വാതോാരതെ സംസാരിക്കുന്ന, എന്നാല്‍ പാർട്ടിക്ക് വേണ്ടി കാര്യമായി ഒന്നും തന്നെ ചെയ്യാത്ത ഒരാളാണ് ആദർശെന്നും അഖില്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാർട്ടിയും ജോജു ജോർജും തമ്മിലുള്ള പ്രശ്നം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സഞ്ചാര, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ജോജു അന്ന് പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവർത്തകർ അയാളുടെ വാഹനം അടിച്ചു പൊട്ടിച്ചു, അയാളുടെ വീട്ടിലേക്ക് മാർച്ച് നടത്തി, കുടുംബത്തെ സൈബറിടത്തില്‍ ആക്രമിച്ചു, 18 ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു ജോജു. ഒരു പക്ഷേ അന്ന് അതിന് ചുക്കാൻ പിടിച്ചവരിലൊരാളാകാം ആദർശെന്നും അഖില്‍ മാരാർ വീഡിയോയിലൂടെ പറഞ്ഞു.