ശരീരത്തിന് വേണം വിറ്റാമിന്‍ കെ; കഴിക്കാം ഈ ഭക്ഷണങ്ങള്‍

അവശ്യ പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിൻ കെ. എന്തുകൊണ്ടാണ് വിറ്റാമിൻ കെ പ്രധാനമായിരിക്കുന്നത്? എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും രക്തം കട്ടപിടിക്കുന്നതിനും വിറ്റാമിൻ കെ പ്രധാനമാണ്.

വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിറ്റാമിൻ കെ സഹായിക്കുന്നു. കൊഴുപ്പ് ലയിപ്പിക്കുന്ന വിറ്റാമിൻ കെ വിവിധ ശാരീരിക പ്രവർത്തനങ്ങളില്‍ നിർണായക പങ്ക് വഹിക്കുന്നു. പ്രോട്ടീനും നാരുകളും കൂടാതെ, ശരീരഭാരം കുറയ്ക്കുന്നതിനും വിറ്റാമിൻ കെ മികച്ചതാണ്.

രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകളെ സമന്വയിപ്പിക്കുന്നതില്‍ വിറ്റാമിൻ കെ വലിയ പങ്ക് വഹിക്കുന്നു. എല്ലുകളുടെ സാന്ദ്രതയും ശക്തിയും നിലനിർത്താൻ വിറ്റാമിൻ കെ അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

ചീര കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും. ചീര കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ കെ ലഭിക്കാന്‍ സഹായിക്കും. അതുപോലെ ചീസ് കഴിക്കുന്നതും നല്ലതാണ്.

മുട്ടയുടെ മഞ്ഞയും ധൈര്യമായി കഴിക്കാം. വിറ്റാമിന്‍ കെ1, കെ2 തുടങ്ങിയവ മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ കെയ്ക്ക് പുറമേ വിറ്റാമിന്‍ സിയും മറ്റും അടങ്ങിയതാണ് ഇത്. ഇവ രോഗ പ്രതിരോധശേഷിക്കും ചര്‍മ്മത്തിനും ഗുണം ചെയ്യും.

ധാരാളം ആരോഗ്യഗുണങ്ങളുളള ഒന്നാണ് അവക്കാഡോ. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ അവക്കാഡോയിലും വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു. ആന്റി ഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയ പഴമാണ്പ്രൂണ്‍സ്. വിറ്റാമിന്‍ കെയും പ്രൂണ്‍സില്‍ അടങ്ങിയിട്ടുണ്ട്.

ഗ്രീന്‍ പീസ് കഴിക്കുന്നതും നല്ലതാണ്. വിറ്റാമിന്‍ കെയ്ക്ക് പുറമേ, ഫൈബര്‍, പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, സി എന്നിവയും ഗ്രീന്‍പീസില്‍ അടങ്ങിയിരിക്കുന്നു. ബീഫ് ലിവറിലും വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *