ഒളിമ്ബിക്സ് മാതൃകയില്‍ നടത്തുന്ന സംസ്ഥാനത്തെ പ്രഥമ സ്കൂള്‍ കായിക മേളയ്ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും.
നവംബർ 11വരെ കൊച്ചിയിലെ 17 വേദികളിലായാണ് മത്സരം. 20000 താരങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് നാലിന് എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും.
മേളയുടെ ഭാഗമായി നടക്കുന്ന സാംസ്കാരിക സദസ്സ് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായി വർണാഭമായ ഘോഷയാത്രയും അരങ്ങേറും. അത്ലറ്റിക് മത്സരങ്ങള്‍ വ്യാഴാഴ്ച തുടങ്ങും.