തേക്കിൻകാട് മൈതാനിയിൽ (3.11.2024 ) രണ്ടുമണിമുതൽ സംവരണ സംരക്ഷണമുന്നണി സംഘടിപ്പിക്കുന്ന “സമൂഹ്യ നീതി സംഗമം” എന്ന പരിപാടി നടക്കുന്നതിനാൽ നഗരത്തിൽ ഇന്ന് ഉച്ചയ്ക്കു ശേഷം രണ്ടു മണിമുതൽ വൈകീട്ട് 5.30 വരെ ഭാഗമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.വിവിധ പരിപാടികളോടെ റാലി ശക്തൻ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച്3.00 മണിയോടെ പട്ടാളം റോഡ്, MO റോഡ്, സ്വരാജ് വഴി റൗണ്ടിലേക്ക് പ്രവേശിക്കും.തേക്കിൻകാട് മൈതാനിയിൽ സമാപന ചടങ്ങുകൾ നടക്കും. ബന്ധപെട്ട പരിസരങ്ങളിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.