പതിനെട്ട് നൂറ്റാണ്ടിലധികം പഴക്കം കൽപ്പിക്കപ്പെടുന്ന കവുക്കോട് ശ്രീ മഹാദേവക്ഷേത്രത്തിൽ തുലാമാസ വാവ് ബലിതർപ്പണം നടന്നു.
ക്ഷേത്രക്കുളത്തിന് മുൻവശത്തായി ക്ഷേത്രമൈതാനത്ത് പിതൃക്കൾക്ക് നിത്യശാന്തി ലഭിക്കുന്നതിനായി നൂറിലധികം ആളുകൾ ബലിതർപ്പണം നടത്തി. ബലിതർപ്പണ ചടങ്ങുകൾക്ക് ബ്രഹ്മശ്രീ പാലക്കാട്ടിരി ശങ്കരൻ നമ്പൂതിരി, പാലക്കാട്ടിരി ജയൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.ക്ഷേത്രത്തിൽ രാവിലെ 5 മണിക്ക് നട തുറന്നതിനു ശേഷം ഗണപതിഹോമം,പിതൃ മോക്ഷത്തിനായി നടത്തുന്ന തിലഹോമം എന്നിവ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കുന്നത്ത് മന അപ്പു നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു.ബലിതർപ്പണത്തിനായി എത്തിയവർക്ക് പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.