നിങ്ങളൊരു കട്ടൻ ചായപ്രേമിയാണോ ? എങ്കില്‍ ഇതറിഞ്ഞിരിക്കൂ

കട്ടൻചായ ഒരുപാട് ഇഷ്ടപെടുന്നവരുണ്ട്. ക്ഷീണവും ആലസ്യവും മാറ്റി ശരീരത്തിന് ഉന്മേഷം നല്‍കാൻ കട്ടൻചായ കഴിഞ്ഞിട്ടേയുള്ളൂ മറ്റു പാനീയങ്ങള്‍.

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവയാണ് ഉന്‍മേഷവും ഊര്‍ജവും പകരുന്നത്. എന്നാല്‍ ഉന്മേഷം തരുന്ന ഒരു പാനീയം മാത്രമല്ല കട്ടൻചായ, അതിനുമപ്പുറം നിരവധി ആരോഗ്യഗുണങ്ങള്‍ കട്ടൻ ചായയ്ക്കുണ്ട്.

ധാരാളം ആന്റി ഓക്സിഡന്റുകള്‍ കട്ടൻ ചായയില്‍ അടങ്ങിയിട്ടുണ്ട്.

രക്തസമ്മർദ്ദം കുറയ്ക്കാൻ കട്ടൻചായ സഹായിക്കും.

അതുപോലെ സ്ഥിരമായി കട്ടൻചായ കുടിക്കുന്നത് വഴി കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും.

കട്ടൻചായയില്‍ അടങ്ങിയിരിക്കുന്ന പോളീഫിനോള്‍സ് കാൻസറിനെ തടയാൻ സഹായിക്കും. കോശങ്ങള്‍ക്കും ഡിഎന്‍എയ്‌ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കാനും പോളിഫിനോള്‍സിന് കഴിവുണ്ട്.

ദിവസവും കട്ടന്‍ചായ കുടിക്കുന്നത് ഹൃദയാഘാതത്തെ ചെറുക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് ആവശ്യമായ ഫ്ലാവൊനോയ്ഡ്സ് പോലുള്ള നിരവധി ആന്‍റി ഓക്സിഡന്റുകള്‍ കട്ടൻചായയിലുണ്ട്.

കുടലിന്റെ ആവാസവ്യവസ്ഥയെ നിലനിർത്താനും കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കാനും കട്ടൻചായയ്ക്ക് സാധിക്കും.

ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലിന്‍ എന്ന ആന്റിജന് ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *