ആക്രമണം രൂക്ഷമാക്കി ഇസ്രായേല്‍; 24 മണിക്കൂറിനിടെ 140 മരണം

മൂന്നാം ലോക യുദ്ധ ഭീഷണി നിലനിർത്തി കൊണ്ട് പാശ്ചാത്യ രാജ്യങ്ങള്‍ ആക്രമണം തുടരുകയാണ്. ഈ ആക്രമണകളോട് ലോകരാജ്യങ്ങളുടെ എതിർപ്പ് നിലനില്‍ക്കുന്നതിനിടെ, പശ്ചിമേഷ്യയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം രൂക്ഷമാകുന്നു.

അതേസമയം വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിലുണ്ടായ വ്യോമാക്രമണത്തില്‍ 75 പേർക്കും മറ്റ് പലയിടത്തുമായി 20 പേർക്കും വ്യാഴാഴ്ച ജീവൻ നഷ്ടമായി. ഇതില്‍ 16 പേർ കൊല്ലപ്പെട്ടത് നുസൈറാത്തിലെ അഭയാർഥി ക്യാമ്ബിനു നേരെ നടന്ന ആക്രമണത്തിലാണ്. കമല്‍ അദ്‌വാൻ ആശുപത്രിക്കു നേരെ നടത്തിയ ബോംബാക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം അപ്പാടെ തകർന്നു. നിരവധി ആശുപത്രി ജീവനക്കാർക്ക് പരിക്കേറ്റു.

ഗാസയിലെ ഭൂരിഭാഗം ആശുപത്രികളും ഇസ്രായേല്‍ ആക്രമണത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെക്കുകയോ പരിമിത തോതിലാക്കുകയോ ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നവ കൂടി തകർക്കുന്നതിനെതിരായ അന്താരാഷ്ട്ര സമ്മർദങ്ങളെ മുഖവിലക്കെടുക്കാതെയാണ് ക്രൂരത. തെക്കൻ ലബനാനില്‍ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് ആരോഗ്യ പ്രവർത്തകർ ഉള്‍പ്പെടെ 45 പേരാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. തലസ്ഥാന നഗരമായ ബെയ്‌റൂത്തിനടുത്തുള്ള ദഹിയയിലും വ്യോമാക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേഖലയില്‍നിന്ന് ആളുകള്‍ മാറിപ്പോകണമെന്ന് ഇസ്രേയേല്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഇപ്പോള്‍ ആക്രമണമുണ്ടായത്.

വടക്കൻ ഗസ്സയിലേക്ക് ആളുകള്‍ തിരിച്ചുവരുന്നത് ഏതുവിധേനയും തടയുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നൊന്നായി നശിപ്പിക്കുകയാണ്. അതേസമയം, താല്‍ക്കാലിക വെടിനിർത്തലിനില്ലെന്ന് ഹമാസ് ആവർത്തിച്ചു. നിസ്സഹായരായ ജനങ്ങള്‍ക്ക് മേല്‍ ബോംബ് വർഷിക്കുന്നതിന് പുറമെ ഭക്ഷണവും ചികിത്സയും തടഞ്ഞ് ഒരുനിലക്കും ജീവിക്കാൻ അനുവദിക്കില്ലെന്ന ക്രൂര നിലപാടിലാണ് ഇസ്രായേല്‍.

Leave a Reply

Your email address will not be published. Required fields are marked *