ശൈത്യകാല ക്യാമ്ബിങ് സീസണിന്റെ ഭാഗമായി താല്‍ക്കാലിക വാണിജ്യ കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം.
സീലൈനിലെ ക്യാമ്ബിങ് മേഖലയോട് ചേർന്നാണ് സന്ദർശകർക്കും ക്യാമ്ബ് അംഗങ്ങള്‍ക്കും ആവശ്യമായ വസ്തുക്കളും ഷോപ്പിങ്ങും സാധ്യമാക്കും വിധം വാണിജ്യ കേന്ദ്രം തുറക്കാൻ ഒരുങ്ങുന്നത്.
ശൈത്യകാലത്ത് മരുഭൂമികളിലും തീരപ്രദേശങ്ങളിലും സന്ദർശകരുടെ എണ്ണം വർധിക്കുമ്ബോള്‍ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരസാധ്യതക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് വാണിജ്യ കേന്ദ്രം ആരംഭിക്കുന്നത്. ക്യാമ്ബ് അംഗങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള ഉല്പന്നങ്ങളും സേവനങ്ങളും ഇതുവഴി നല്കാൻ കഴിയും.
ഷോപ്പുകള്‍, ക്യാമ്ബിങ് ഉപകരണങ്ങളും വസ്തുക്കളും, റസ്റ്റാറന്റ് ഉള്‍പ്പെടെ സൗകര്യങ്ങളാണ് സീലൈൻ വാണിജ്യകേന്ദ്രത്തില്‍ സജ്ജീകരിക്കുന്നത്. നവംബർ അഞ്ചിന് ഈ വർഷത്തെ ശൈത്യകാല ക്യാമ്ബുകള്‍ക്ക് തുടക്കമാകുന്നത്. ക്യാമ്ബിങ്ങിന്റെ മുന്നോടിയായി സീലൈനിലെ ഹമദ് മെഡിക്കല്‍ കോർപറേഷൻ ക്ലിനിക് വ്യാഴാഴ്ച ആരംഭിച്ചിരുന്നു. വാരാന്ത്യ ദിവസങ്ങളില്‍ പ്രവർത്തിക്കുന്ന ക്ലിനിക് അടുത്ത വർഷം ഏപ്രില്‍ 30 വരെ പ്രവർത്തിക്കും.