വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍; തൃശ്ശൂര്‍ ഒല്ലൂരിലാണ് സംഭവം

ഒല്ലൂർ മേല്‍പ്പാലത്തിന് സമീപം വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടികുളം സ്വദേശി അജയ് യുടെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്.പുലർച്ചെ അഞ്ച് മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അജയൻ തന്നെയാണ് അയല്‍വാസികളെ മരണവിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളില്‍ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്.വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടം പൂർത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *