ബ്രാഹ്‌മണവിശ്വാസ പ്രകാരം മക്കളെ സാക്ഷിയാക്കി നടന്‍ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധരും ഗുരുവായൂര്‍ അമ്ബല നടയില്‍ വിവാഹിതരായി

സീരിയല്‍ നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂരിലായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങള്‍ ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും മാധ്യമങ്ങളെ അറിയിച്ചത്.

നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്‍. സീരിയലുകളില്‍ വില്ലത്തി ആയും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച്‌ വര്‍ക്ക് ചെയ്തിട്ടുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്.

ഏറെ ചടങ്ങുകളോടെ ബ്രാഹ്‌മണ ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങിന്റെ വീഡിയോസും ചിത്രങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍ എല്ലാം ഒരു ദിവസം ആക്കി ചുരുക്കിയാണ് ക്രിസും ദിവ്യയും വിവാഹിതരായത്.

ക്രിസിന്റെ കസിന്‍ വഴി വന്ന ആലോചനയാണ്. തുടര്‍ന്ന് മക്കളുമായി ആലോചിച്ചശേഷം വിവാഹവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദിവ്യ പറയുന്നു. മക്കള്‍ കൂടെ വേണം. അവരെയും അക്സെപ്റ്റ് ചെയ്യുന്ന ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്ന് ദിവ്യ പറയുന്നു. ആദ്യ വിവാഹം പരാജയമായിരുന്നു.

വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല. ഒളിച്ചോട്ടം ആയിരുന്നു. എന്നാല്‍ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫര്‍ട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് വിവാഹത്തെക്കുറിച്ച്‌ തീരുമാനിച്ചത്.അവര്‍ക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങള്‍ക്ക് അച്ഛന്റെ സ്നേഹം അദ്ദേഹം നല്‍കുന്നുണ്ടെന്നും ദിവ്യ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *