ഇന്നുവരെ കണ്ടിട്ടില്ലാത്ത വിസ്മയം ; 1000 കോടിയില്‍ ബ്രഹ്മാണ്ഡ ചിത്രവുമായി വരുന്നു രാജമൗലി

സംവിധായകരിലെ സൂപ്പർ സ്റ്റാറായ എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ .

ഇപ്പോഴിതാ മഹേഷ് ബാബുവിനെ നായകനാക്കി ‘SSMB29’ എന്ന പേരില്‍ രാജമൗലി ഒരുക്കുന്നത് ബ്രഹ്മാണ്ഡ ചിത്രമാണെന്നാണ് റിപ്പോർട്ട് .

രാജമൗലിയുടെ അച്ഛൻ വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ നടന്ന ഒരു ചടങ്ങില്‍, ഈ സിനിമയുടെ കഥയ്‌ക്ക് വേണ്ടി മാത്രം തങ്ങള്‍ രണ്ട് വർഷമെടുത്തുവെന്ന് വിജയേന്ദ്ര പ്രസാദ് വെളിപ്പെടുത്തി.ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ലോകത്തേക്ക് ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

2025 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ചിത്രത്തിനായി മികച്ച ലൊക്കേഷനുകള്‍ തേടുകയാണ് രാജമൗലി. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും 900 മുതല്‍ 1000 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു. സിനിമയുടെ മുഴുവൻ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.

വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആമസോണ്‍ കാടുകളുടെ പശ്ചാത്തലത്തില്‍ സാഹസികമായ ഒരു കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് വിജയേന്ദ്ര പ്രസാദ് നേരത്തെ തന്നെ പറഞ്ഞിരുന്നു . ഈ ചിത്രത്തിനായി ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസും ഉപയോഗിക്കും. ഇതിന്റെ ഭാഗമായി രാജമൗലി ഇതിനോടകം തന്നെ എഐയില്‍ പരിശീലനം നേടുന്നുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *