‘എല്‍ഡിഎഫ് സമ്ബന്നരുടെ പ്രസ്ഥാനം അല്ല; പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി പാര്‍ട്ടിക്ക് ഇല്ല’: മന്ത്രി കെ ബി ഗണേഷ് കുമാര്‍

പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി എല്‍ ഡി എഫില്‍ നടക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. എല്‍ഡിഎഫിന്റെ എംഎല്‍എമാരാരും അങ്ങനെ ചെയ്യുന്നവരല്ല എന്നും മന്ത്രി പറഞ്ഞു.

എല്‍ഡിഎഫില്‍ പണം നല്‍കി സ്വാധീനിക്കാൻ സാധിക്കില്ല, എല്‍ഡിഎഫ് സമ്ബന്നരുടെ പ്രസ്ഥാനം അല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. തോമസ് കെ തോമസിന്റെ 100 കോടി കോഴ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘എല്‍ഡിഎഫ് ചർച്ച ചെയ്താണ് മന്ത്രിമാരെ നിശ്ചയിക്കുന്നത്. കേരള കോണ്‍ഗ്രസ് ബി ക്ക് മന്ത്രിസ്ഥാനം പങ്കിടണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. കൃത്യമായ തീയതിയില്‍ അത് പാലിക്കപ്പെട്ടു. അതിന് ഒരു സ്വാധീനത്തിന്റെയും ആവശ്യമില്ല. പണം നല്‍കി എന്തും വാങ്ങാമെന്ന് കരുതുന്നവർക്ക് അങ്ങനെയൊക്കെ തോന്നും. കേരളത്തിലെ എല്‍ഡിഎഫ് എംഎല്‍എമാർ അത്തരത്തിലൊരു നാണംകെട്ട കാര്യം ചെയ്യില്ല. എല്‍ഡിഎഫ് അങ്ങനെ ചെയ്യുന്ന ടീമല്ല.അങ്ങനെ കരുതുന്നവർക്കാണ് നാണക്കേട്’- മന്ത്രി കെ ബി ഗണേഷ് കുമാർ.

Leave a Reply

Your email address will not be published. Required fields are marked *