മണ്ണുത്തി തോട്ടപ്പടിയിലുള്ള സ്ഥലത്തുനിന്നും അനധികൃതമായി മണ്ണുകടത്തിയ ഒല്ലൂക്കര വിദ്യനഗർ സ്വദേശിയായ പണിക്കവീട്ടിൽ പി െഎ നൌഷാദ് (51), ഒല്ലൂക്കര കൊട്ടേപാടം സ്വദേശിയായ കോട്ടപറമ്പിൽ വീട്ടിൽ കെ ആർ സുരേഷ് (42), മാടക്കത്തറ പാണ്ടിപറമ്പ് സ്വദേശിയായ അക്കേപ്പിള്ളി വീട്ടിൽ ജിസ്മോൻ (36), ഒല്ലൂക്കര മുല്ലക്കര സ്വദേശിയായ വലിയവീട്ടിൽ വി വി ജോബി (54) എന്നിവരാണ് മണ്ണുത്തി പോലീസിൻെറ പിടിയിലായത്.തൃശൂർ കിഴക്കേകോട്ട സ്വദേശി തൻെറ ഉടമസ്ഥയിലുള്ള സ്ഥലത്തുനിന്നും ജെ സി ബി യും ടിപ്പറും ഉപയോഗിച്ച് മണ്ണെടുക്കുന്നതായി മണ്ണുത്തി സ്റ്റേഷനിൽ പരാതിപെടുകയായിരുന്നു. തുടർന്ന് സബ് ഇൻസ്പെ്കടർ കെ സി ബൈജുവിൻെറ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഒരു ലക്ഷം രൂപ വിലവരുന്ന 20 ലോഡ് മണ്ണ് പ്രതികൾ കടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെ്യതു.